പേരാമ്പ്ര: എരവട്ടൂര്‍ നരിക്കിലാപുഴ ഭാഗത്തെ പൊതുജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം പരിഹരിക്കാനായി, സി.പി.എം എരവട്ടൂര്‍ ടൗണ്‍ ബ്രാഞ്ച് നേതൃത്വത്തില്‍ പിഡബ്ല്യുഡി റോഡിന്റെ ഇരുഭാഗങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്തി.
ചാനിയം കടവ് - നരിക്കിലാപുഴ ഭാഗത്തെ റോഡിന്റെ ഇരുഭാഗത്ത് ഓവുചാലില്‍ കെട്ടിക്കിടന്ന ചളിയും മണ്ണും നീക്കി, റോഡിലെ ജലക്കെട്ടും യാത്രാ തടസ്സങ്ങളും ഒഴിവാക്കാനായിരുന്നു ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യ ലക്ഷ്യം.
ടി.കെ. സതീശന്‍, ഷാജി തലത്താറ, കെ.ടി മനു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ നാട്ടുകാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
പ്രദേശവാസികള്‍ നേരിടുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാരും വളരെയധികം പ്രയാസം അനുഭവപ്പെടുന്ന വെള്ളക്കെട്ട് പ്രശ്‌നത്തിന് ഇതിലൂടെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
റോഡിന്റെ നിര്‍മാണത്തിലെ അപാകതകളും, ഇരുവശങ്ങളിലും വളര്‍ന്ന കുറ്റിക്കാടുകളും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
മഴക്കാലത്ത് ഈ ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യവുമായി, പ്രദേശവാസികള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും, അധികാരികള്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Road cleaning: People's intervention led by CPM Eravattur Town Branch