---
title: "ലേബര്‍ഫെഡ് മെറ്റീരിയല്‍ ബാങ്ക് വെള്ളിയൂരില്‍ ആരംഭിച്ചു"
english_title: "Laborfed Material Bank started at Vellyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243686/laborfed-material-bank-started-at-vellyur"
published_at: "2024-10-19T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713494a3e570_labor.jpg"
keywords: []
---

# ലേബര്‍ഫെഡ് മെറ്റീരിയല്‍ ബാങ്ക് വെള്ളിയൂരില്‍ ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന ലേബര്‍ഫെഡിന്റെ ആദ്യ മെറ്റീരിയല്‍ ബാങ്ക് വെള്ളിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റോഡ് - കെട്ടിട നിര്‍മാണ മേഖലയില്‍ വേണ്ട സാധന സാമഗ്രികള്‍ മിതമായ വിലയ്ക്ക് ഇവിടെ ലഭിക്കും.

## Article Content

**പേരാമ്പ്ര :** സംസ്ഥാന ലേബര്‍ഫെഡിന്റെ ആദ്യ മെറ്റീരിയല്‍ ബാങ്ക് വെള്ളിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റോഡ് - കെട്ടിട നിര്‍മാണ മേഖലയില്‍ വേണ്ട സാധന സാമഗ്രികള്‍ മിതമായ വിലയ്ക്ക് ഇവിടെ ലഭിക്കും.

കോഴിക്കോട് സഹകരണ രജിസ്ട്രാര്‍ ജനറല്‍ എന്‍.എം. ഷീജ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലേബര്‍ഫെഡ് ചെയര്‍മാന്‍ എ.സി. മാത്യു അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് അസി. രജിസ്ട്രാര്‍ എസ്.ജെ രാജേഷ്, കൊയിലാണ്ടി എആര്‍ ടി സുധീഷ്, കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ പി.പി. സജീവന്‍ സ്വാഗതവും ലേബര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ എ. ബിന്ദു നന്ദിയും പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഇന്റര്‍ലോക്ക്, ബ്രിക്‌സ് - ക്രഷര്‍ ഉല്പന്നങ്ങളും മലബാര്‍ സിമെന്റ്‌സ് ഉള്‍പ്പെടെ മികച്ച ബ്രാന്‍ഡ് സിമെന്റുകളും മൊത്തമായും ചില്ലറയായും ബാങ്ക് വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243686/laborfed-material-bank-started-at-vellyur)