---
title: "പേരാമ്പ്ര മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം റോഡിലെ കുഴിയില്‍ ബൈക്ക് വീണ് 2 പേര്‍ക്ക് പരിക്ക്"
english_title: "Two injured as bike falls into pothole on road near Perambra Muipoth petrol pump"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243855/two-injured-as-bike-falls-into-pothole-on-road-near-perambra-muipoth-petrol-pump"
published_at: "2024-10-19T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713ddb4a798c_1.png"
keywords: []
---

# പേരാമ്പ്ര മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം റോഡിലെ കുഴിയില്‍ ബൈക്ക് വീണ് 2 പേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര: **മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച്

## Article Content

**പേരാമ്പ്ര: **മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച്

2 പേര്‍ക്ക് പരുക്ക്. മുയിപ്പോത്ത് വടക്കെ പയോളി ശ്രീജിത്ത് (42) ഭാര്യ പ്രിയമോള്‍ (36) എന്നിവര്‍ക്കാണ് പരുക്കു പറ്റിയത്.

സാരമായി പരുക്കേറ്റ ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപ്രതിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ പേരാമ്പ്രയില്‍ നിന്നും സ്‌കൂട്ടറില്‍ മുയിപ്പോത്തെ വീട്ടിലേക്ക് വരികയായിരുന്ന ഇവര്‍ പെട്രോള്‍ പമ്പിന് സമീപമാണ് എതിരെ വന്ന ബൈക്കു മായി ഇടിക്കുകയായിരുന്നു.

2 പേര്‍ക്കും വലത് കാലിനും കൈക്കും ഇടുപ്പെല്ലിനും ആണ് പരുക്ക്. ശ്രീജിത്തിന്റെ കാല്‍ പ്ലാസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രിയയുടെ കാലിന് സര്‍ജറി ചെയ്ത് ഐസിയുവില്‍ ആണ്ഉള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243855/two-injured-as-bike-falls-into-pothole-on-road-near-perambra-muipoth-petrol-pump)