നടുവണ്ണൂര്‍: എസ്‌വൈഎസ് കുന്നരംവെള്ളി യൂണിറ്റ് സാന്ത്വനകേന്ദ്രത്തിന് കീഴിലുള്ള ആംബുലന്‍സ് നാടിനായി സമര്‍പ്പിച്ചു. സാന്ത്വനകേന്ദ്രത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി നടുവണ്ണൂര്‍ മെട്രോഹോസ്പിറ്റലിലെ ഡോ. കെ യൂസുഫാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ സ്മരണയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സ് വാങ്ങിനല്‍കിയത്.
എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ ഹാജി പുതിയപ്പുറം അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, ആംബുലന്‍സിന്റെ താക്കോല്‍ ഭാരവാഹികള്‍ക്ക് കൈമാറി. ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ യൂസുഫ്, ഡോ: എ.എം ശങ്കരന്‍ നമ്പൂതിരി, ഡോ: മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ നിര്‍വ്വഹിച്ചു.
മനാഫ് കോഴിക്കോട്, ഇമ്പിച്ചി മമ്മു വെള്ളിയൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച സന്തോഷ് പെരവച്ചേരിക്കുള്ള സാന്ത്വനകേന്ദ്രത്തിന്റെ ചികിത്സാ സഹായ തുക ചടങ്ങില്‍ കൈമാറി.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍, ബഷീര്‍ സഖാഫി കൈപ്രം, കെ.എം സൂപ്പി, കെ.പി മനോഹരന്‍, ഒ.എം കൃഷ്ണകുമാര്‍, കൃഷ്ണദാസ് ചീടത്തില്‍, പി.കെ ഖാദര്‍, ബഷീര്‍ കേളോത്ത്, യൂസുഫ് ലത്വീഫി, ഡോ. മുഹമ്മദലി മാടായി, വി.കെ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kunnaramvelli SYS Santhvanakendra was dedicated to the ambulance nation