നടുവണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവും അധ്യാപകനും ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനുമായ മുനീര്‍ എരവത്ത് പ്രഥമ പി. സുധാകരന്‍ നമ്പീശന്‍ സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങി.
പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരമാണ് മുനീര്‍ എരവത്തിന് ലഭിച്ചത്. സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് മുനീര്‍ എരവത്തിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
മുനീര്‍ എരവത്ത് പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍, സഹയാത്ര പാലിയേറ്റീവ് ചെയര്‍മാന്‍, കല്പത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, നാദാപുരം ടിഐഎം എച്ച്എസ്എസ് അധ്യാപകന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
10,001 രൂപയും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌ക്കാരം. കോണ്‍ഗ്രസ് നേതാവും അധ്യാപകനും സഹകാരിയുമായിരുന്ന പി. സുധാകരന്‍ നമ്പീശന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി പള്ളിയത്ത്കുനിയില്‍ വെച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ കെ. മുരളീധരന്‍ അവാര്‍ഡ് കൈമാറി.
കാവില്‍ പി മാധവന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.പി ഷാജി, ഫായിസ് നടുവണ്ണൂര്‍, എം സത്യനാഥന്‍, അയമു പൂത്തൂര്‍, ഇ മജീദ് കാവില്‍, കെ.പി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
P. Munir Eravath received the Sudhakaran Nambisan Memorial Award at naduvannur