മേപ്പയ്യൂര്‍: പുറക്കാമലയില്‍ സംഘര്‍ഷം ആര്‍ജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്. പുറക്കാമലയിലെ അനധികൃത ക്വാറിക്ക് എതിരെ വളരെക്കാലമായി പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടന്നു വരുകയാണ്.
ഇവിടേക്ക് റോഡ് വെട്ടുന്നത് ജനകീയ സമര സമിതി തടഞ്ഞു. ലോഹ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ഇന്ന് കാലത്ത് പത്ത് മണിയോടെയാണ് സംഭവം. പുറക്കാമലയില്‍ ആരംഭിക്കുന്ന ക്വാറിയിലേക്ക് റോഡ് വെട്ടാനുള്ള നീക്കം സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മര്‍ദ്ദനത്തിന് പിന്നില്‍ ക്വാറി മാഫിയയാണെന്ന് സമര സമിതി ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് കെ. ലോഹ്യ, എം.എം. പ്രജീഷ്, കെ. സിറാജ് എന്നിവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ട് മേപ്പയ്യൂരിലും ചെറുവണ്ണൂരിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ അക്രമം നടത്തിയതില്‍ ആർജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Conflict in Purakamala; Three people were injured at meppayyur