പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ 12-ാം വാര്‍ഡിലെ മണിയംകുന്നും പരിസര പ്രദേശങ്ങളും ആഫ്രിക്കന്‍ ഒച്ചുകളുടെ വന്‍ വ്യാപനത്തില്‍ ജനങ്ങള്‍ ഭീതിയില്‍. നൂറുകണക്കിന് ഒച്ചുകള്‍ മണ്ണിനടിയില്‍ മുട്ടയിട്ട് പെരുകി, കൃഷിയിടങ്ങളും വീടുകളും നാശിപ്പിക്കുന്നു.
ചേമ്പ്, ചേന, ചീര, കയ്പ, പടവലം, പച്ചമുളക് തുടങ്ങി എല്ലാ ചെടികളും തിന്നു നശിപ്പിക്കുകയാണ്. വാഴയിലും, കുരുമുളക് വള്ളിയിലും കയറിപ്പറ്റുകയാണ് ചെയ്യുന്നത്. തെങ്ങ്, കമുക്, മുരിങ്ങ, മാവ് തുടങ്ങിയ വൃക്ഷങ്ങള്‍ ഒച്ചുകളുടെ വിഹാരകേന്ദ്രമാണ്.
പ്രദേശവാസികള്‍ ഒരുമിച്ച് പോരാടി നശിപ്പിച്ചാലും, ഇത് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഒച്ചുകള്‍ വീടിന്റെ പുറം ചുവരിലും അടുക്കളകളിലും കയറി സ്ഥാനം പിടിക്കുന്നു. ആഫ്രിക്കന്‍ ഒച്ചുകള്‍ എങ്ങനെ പ്രദേശത്ത് എത്തി എന്നും എങ്ങനെയാണ് ഒരു പ്രദേശം മുഴുവന്‍ കീഴടക്കി എന്നും സമഗ്രമായ പഠനം നടത്തണം.
പ്രാദേശിക കൃഷി ഓഫീസിന്റെ സഹായത്തോടെ സമഗ്രപദ്ധതി തയ്യാറാക്കുകയും, പഞ്ചായത്ത് യോഗം വിളിച്ച് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Massive spread of African snails in Cheruvannur