മേപ്പയ്യൂര്‍ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷനും 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മേപ്പയ്യൂര്‍ വ്യാപാര ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് പി.കെ. ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് ദോഷകരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മറ്റൊരു മേഖലയിലേക്കും പോകാനില്ലാത്തത് കൊണ്ടും അഭിമാനം കൊണ്ടുമാണ് നഷ്ടം സഹിച്ചും ഭൂരിപക്ഷം പേരും ഈ മേഖലയില്‍ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന നിയമങ്ങള്‍ ചെറുകിട വ്യാപാര മേഖലയെ തുടച്ചു നീക്കാനുള്ള ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാപാരികള്‍ വെറും വോട്ട് ബാങ്ക് മാത്രമാവുന്ന അവസ്ഥക്ക് മാറ്റം വരണമെന്നും ഭരണാധികാരികള്‍ വ്യാപാരികളെ തേടി വരുന്ന അവസ്ഥയുണ്ടാവണമെന്നും ബാപ്പുഹാജി അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഫ് ചീക്കിലോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. കുഞ്ഞബ്ദുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി.പി. മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി വി. സുനില്‍ കുമാര്‍, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, എ.ബി.എം. കബീര്‍, സുരേഷ് ബാബു കൈലാസ്, സലാം വടകര, മനാഫ് കാപ്പാട്, ഷംസുദ്ദീന്‍ കമ്മന, എം. ബാബു മോന്‍, കെ.ടി. വിനോദ്, മണിയോത്ത് മൂസ, ശ്രീജിത്ത് അശ്വതി, മുഹമ്മദ് കിംഗ്സ് തുടങ്ങിയവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം സെക്രട്ടറി രാജന്‍ ഒതയോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് മോഹനന്‍ മുളിയങ്ങല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന 2024-26 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുരേഷ് ബാബു കൈലാസ് നിയന്ത്രിച്ചു.
ഷരീഫ് ചീക്കിലോട് പ്രസിഡന്റും ഫിലിപ്സ് മൂസ്സ, ടി.കെ. സത്യന്‍, ബഷീര്‍ പരിയാരം, ബെന്നി സെബാസ്റ്റിയന്‍, ബാലകൃഷ്ണന്‍ ശ്രേയസ്, മോഹനന്‍ മുളിയങ്ങല്‍, ഇബ്രാഹിം മാക്കൂല്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും രാജന്‍ ഒതയോത്ത് ജനറല്‍ സെക്രട്ടറിയും, സന്ദീപന്‍ കോരങ്കണ്ടി, എം.കെ. മുസ്തഫ, പത്മനാഭന്‍ പത്മശ്രീ, കെ.എം. അരവിന്ദാക്ഷന്‍, മൊയ്തീന്‍ കോടേരി, വിനോദന്‍ കൂത്താളി, സി.എച്ച് രാജീവന്‍ എന്നിവര്‍ സെക്രട്ടറിമാരായും മനോജ് മുതുകാട് ട്രഷററായും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Tradesmen Coordinating Committee Perambra Constituency Convention