പേരാമ്പ്ര: ബൈപാസ് റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടകലുന്നു. ബൈപാസില്‍ വടക്ക് ഭാഗത്ത് കൊളോറാക്കണ്ടി വയല്‍ ഇടങ്ങളിലാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. രാത്രികാലങ്ങളില്‍ വാഹങ്ങളില്‍ കൊണ്ടുവന്നു തള്ളുന്ന മാലിന്യം കാക്കയും തെരുവ് നായകളും വലിച്ചു നടക്കുകയും അടുത്തുള്ള കിണറുകളിലും നടപാതയിലേക്കും എത്തുന്നതുമായി പരാതി ഉയരുന്നു.
ഇതേ പ്രദേശത്ത് കുറച്ചുനാള്‍ മുന്‍പായി കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് പരാതി ആയെങ്കിലും പ്രതികളെയും വാഹനമോ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെങ്ങളില്‍ വീടുകളും കടകളും സിസി ടിവിയുമില്ലാത്തത് ഇത്തരക്കാര്‍ക്ക് സൗകര്യമാകുന്നുണ്ട്. പ്രദേശത്ത് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഇടപെട്ട് സിസി ടിവി വെക്കണമെന്നും കുറ്റക്കാരെ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൊതു പ്രവര്‍ത്തകന്‍ പ്രസൂണ്‍ കല്ലോട്ആവശ്യപ്പെട്ടു.
On perambra bypass road Dumping of waste becomes routine