---
title: "സിപിഐ (എം) കാവുന്തറ ലോക്കല്‍ സമ്മേളനം സമാപിച്ചു"
english_title: "CPI (M) Kavunthara local conference concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245705/cpi-m-kavunthara-local-conference-concluded"
published_at: "2024-10-28T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f3efe22037_kavumthara.JPG"
keywords: []
---

# സിപിഐ (എം) കാവുന്തറ ലോക്കല്‍ സമ്മേളനം സമാപിച്ചു

> **Lead Summary:** **കാവുന്തറ : **സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കാവുന്തറ ലോക്കല്‍ സമ്മേളനം നടത്തി. ശനി, ഞായര്‍ ദിവസങ്ങളിലായി ആലേമ്പ്ര പി.എം കേളപ്പന്‍ നഗറില്‍ വെച്ചാണ് സമ്മേളനം നടന്നത്. പ്രദേശത്ത് പ്രസ്ഥാനത്തിന്റെ കരുത്തോതിക്കൊണ്ട് നടന്ന റെഡ് വളന്റിയര്‍ മാര്‍ച്ചിലും പ്രകടനത്തിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

## Article Content

**കാവുന്തറ : **സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കാവുന്തറ ലോക്കല്‍ സമ്മേളനം നടത്തി. ശനി, ഞായര്‍ ദിവസങ്ങളിലായി ആലേമ്പ്ര പി.എം കേളപ്പന്‍ നഗറില്‍ വെച്ചാണ് സമ്മേളനം നടന്നത്. പ്രദേശത്ത് പ്രസ്ഥാനത്തിന്റെ കരുത്തോതിക്കൊണ്ട് നടന്ന റെഡ് വളന്റിയര്‍ മാര്‍ച്ചിലും പ്രകടനത്തിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

സമ്മേളനം ജില്ലാകമ്മറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍.പി. മാലതി, പി അച്ചുതന്‍, സി .ബാലന്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.

ശശി കോലോത്ത് സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ശശി കോലോത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുഹമ്മദ് സാദിഖ് സംസാരിച്ചു. സമ്മേളനത്തിലൂടെ കാവുന്തറ പ്രമേയം സര്‍ക്കാറിനോട് പഞ്ചായത്തിലെ ജലജീവന്‍മിഷന്‍ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് സിപിഐ (എം) കാവുന്തറ ലോക്കല്‍സമ്മേളനം ആവശ്യപ്പെട്ടു. തുടര്‍ന്ന് വടകര നാട്യകലാ സംഘത്തിന്റെ വാമൊഴിപ്പാട്ട് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245705/cpi-m-kavunthara-local-conference-concluded)