---
title: "കൂത്താളി പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും നടന്നു"
english_title: "Koothali Panchayat Art Festival and Arabic Literature Festival were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245715/koothali-panchayat-art-festival-and-arabic-literature-festival-were-held"
published_at: "2024-10-28T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f46feaf9a5_nadham.JPG"
keywords: []
---

# കൂത്താളി പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും നടന്നു

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമ പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി. രാജശ്രീ അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമ പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി. രാജശ്രീ അധ്യക്ഷത വഹിച്ചു.

എംപിടിഎ പ്രസിഡണ്ട് സബിത സുരേഷ്, എസ്എസ്ജി കണ്‍വീനര്‍ മനോജ് കോടേരി, പി.എം. രാമദാസ്, മോഹന്‍ദാസ് ഓണിയില്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ എന്‍. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് പി. സന്തോഷ് നന്ദി പറഞ്ഞു.

പഞ്ചായത്തിലെ 8 വിദ്യാലയങ്ങളില്‍ നിന്നുമായി എല്‍പി വിഭാഗം 150 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കലാത്സവത്തില്‍ എഎംഎല്‍പി സ്‌കൂള്‍ കല്ലൂര്‍ ഒന്നാം സ്ഥാനവും, കൂത്താളി എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനവും, വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തില്‍ എഎംഎല്‍പി സ്‌കൂള്‍ കല്ലൂര്‍ ഒന്നാം സ്ഥാനവും, പേരാമ്പ്ര ഈസ്റ്റ് എഎംഎല്‍പി സ്‌കൂള്‍ രണ്ടാം സ്ഥാനവും, പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് വാര്‍ഡ് അംഗം ട്രോഫികള്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245715/koothali-panchayat-art-festival-and-arabic-literature-festival-were-held)