പന്തിരിക്കര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര ടൗണിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് വര്‍ധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നിവേദനം നല്‍കി.
ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കല്ലന്‍കണ്ടി സൂപ്പിയുടെ ആടിനെയും ആട്ടിന്‍ കുട്ടികളെയും തെരുവ് നായ്ക്കള്‍ കടിച്ചു കൊല്ലുകയും കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നുമാണ് പന്തിരിക്കര ബ്രാഞ്ച് സെക്രട്ടറി ഒ.ടി. അലി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കിയത്.
ഈ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാരും സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന പിഞ്ചുകുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം തെരുവ് നായ്ക്കളുടെ ആക്രമണം മൂലം ഭീതിയിലാണ്.
കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് പേവിഷ ബാധ മൂലം മരണപ്പെട്ടവരുടെ സംഖ്യ കഴിഞ്ഞ കാലങ്ങളേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും കൂടാതെ കുട്ടികളെയും യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായ്ക്കള്‍ ആക്രമിച്ച് അപകടപ്പെടുത്തുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും ഇരുചക്ര വാഹന യാത്രക്കാരുടെ മരണത്തിലേക്ക് പോലും തെരുവ് നായ്ക്കളുടെ ആക്രമണം മൂലമുള്ള അപകടം കാരണമാകുന്നുണ്ടെന്നും ജനങ്ങളുടെ ജീവിതത്തിന് വിഘാതമുണ്ടാക്കുന്ന ഈ ഭാഗങ്ങളിലെ തെരുവ് നായ്ക്കളുടെ ശല്യം എത്രയും വേഗം പരിഹരിക്കണമെന്നും എസ്ഡിപിഐ പന്തിരിക്കര ബ്രാഞ്ച് സെക്രട്ടറി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നല്‍കിയതായും ഒ.ടി. അലി പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് അസീസ് പന്തിരിക്കര, കെ. സാദത്ത്, ഹമീദ് വളപ്പില്‍ എന്നിവരും പങ്കെടുത്തു.
Stray dog harassment; SDPI submitted a petition to the Panchayat President