---
title: "ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ഏറ്റുവാങ്ങി"
english_title: "Koothali EMS Library received the award for the best library in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246014/koothali-ems-library-received-the-award-for-the-best-library-in-the-district"
published_at: "2024-10-29T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720c451a9e0b_puras.JPG"
keywords: []
---

# ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ഏറ്റുവാങ്ങി

> **Lead Summary:** **കൂത്താളി : **പുതുശ്ശേരി വിശ്വനാഥന്‍ സ്മരണക്കായി പ്രഭാത് ബുക്ക് ഹൗസ് നല്‍കുന്ന കോഴിക്കോട് ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം ഇഎംഎസ് ഗ്രന്ഥാലയം ഏറ്റുവാങ്ങി.

## Article Content

**കൂത്താളി : **പുതുശ്ശേരി വിശ്വനാഥന്‍ സ്മരണക്കായി പ്രഭാത് ബുക്ക് ഹൗസ് നല്‍കുന്ന കോഴിക്കോട് ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം ഇഎംഎസ് ഗ്രന്ഥാലയം ഏറ്റുവാങ്ങി.

പ്രസിദ്ധ സാഹിത്യകാരിയും, നോവലിസ്റ്റുമായ ഡോ: ഖദീജാ മുംതാസ് വയലാര്‍ അനുസ്മരണവും ഉപഹാരസമര്‍പ്പണവും നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, എന്‍ ശങ്കരന്‍ ലൈബ്രറിക്ക് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ലൈബ്രറി തല യുപി , വനിത വായനാ മത്സര വിജയികള്‍ക്കുള്ള ഉപഹാരം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി നല്‍കി. ഗ്രന്ഥാലയം പ്രസിഡന്റ് സി.പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്ത് സ്സാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പി നളിനി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. നാരായണന്‍, കൂത്താളി എയുപിഎസ് പ്രധാന അധ്യാപകന്‍ പി. ആദര്‍ശ്, വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പി ആബിത, സിപിഐഎം ഏരിയാ കമ്മിറ്റി അംഗം എം വിശ്വന്‍, കൂത്താളി ലോക്കല്‍ സെക്രട്ടറി പി.എം രാഘവന്‍, കെ.എം ബാലകൃഷ്ണന്‍, പി.ടി കുമാരന്‍, കെ.എം ഗോവിന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സെക്രട്ടറി പി അച്ചുതന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.പി ബാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വയലാര്‍ ഗാനങ്ങളുടെ അവതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246014/koothali-ems-library-received-the-award-for-the-best-library-in-the-district)