മേപ്പയ്യൂര്‍: ദേശാഭിമാനി സീനിയര്‍ ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സിഎന്‍എം വായനശാല കീഴ്പ്പയ്യൂരിന്റെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി.
ചെറിയ പ്രായം മുതല്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും സിഎന്‍എം നെ മികച്ച വായനശാലയാക്കി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുകയും കീഴ്പ്പയ്യൂര്‍ പ്രദേശത്തിന്റെ ഗ്രാമഭംഗിയും, കലാകാരന്‍മാരെയും കലാരുപങ്ങളും തന്റെ ക്യാമറകണ്ണിലുടെ പകര്‍ത്തി ദേശത്തെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു കെ.എസ് പ്രവീണ്‍ കുമാറെന്നും അനുസ്മരണ യോഗത്തില്‍ പറഞ്ഞു.
സൗഹൃദങ്ങളെ ചേര്‍ത്തു നിര്‍ത്തി ചിരിയാണെന്‍ സമരായുധം എന്നതുപോലെ പുഞ്ചിരിക്കുന്ന മുഖവുമായിട്ടായിരുന്നു ജനങ്ങള്‍ക്കിടിയില്‍ എന്നും ഇടപെട്ടിരുന്നത്. ഒട്ടനവധി സൗഹൃദവലയങ്ങള്‍ പ്രവീണ്‍ കുമാറിന് ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച പ്രിയപ്പെട്ട സഖാവുകൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുമ്പോഴും നികത്താനാകാത്ത വിടവായ് എന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചു നില്‍ക്കും.
സിഎന്‍എം വായനശാലയില്‍ നടന്ന അനുസ്മരണ പരിപാടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എം. രവിത പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സിപിഐ (എം) മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി ജിജോ അനുസ്മരണ സന്ദേശം നല്‍കി.
ഒതയോത്ത് സത്യന്‍, സി.കെ. കുഞ്ഞികൃഷ്ണ്ണനായര്‍, കെ.എം ദാമോദരന്‍, ബിജു അനിത, വിജീഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി കെ. റിനീഷ് സ്വാഗതം പറഞ്ഞ യോഗത്തില്‍ വി.കെ. അഭിഷ് നന്ദിയും പറഞ്ഞു.
KS Praveen Kumar Remembrance at meppayoor