വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ച് അസറ്റ് പേരാമ്പ്ര

വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ച് അസറ്റ് പേരാമ്പ്ര
Nov 1, 2024 07:22 PM | By SUBITHA ANIL

പേരാമ്പ്ര : വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് ശ്രദ്ധേയമായ അസറ്റ് പേരാമ്പ്ര വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണം നടത്തി. അസറ്റ് സംഘടിപ്പിച്ച എഡ്യൂക്കേഷണല്‍ കോണ്‍ക്ലിവിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും പേരാമ്പ്ര ടൗണ്‍ ഹാളില്‍ ശശി തരൂര്‍ എംപി നിര്‍വ്വഹിച്ചു.

പേരാമ്പ്ര മണ്ഡലത്തിലെ പ്രീ പ്രൈമറി മുതല്‍ കോളെജ് തലം വരെയുള്ള വിഭാഗങ്ങളിലെ മികച്ച അധ്യാപകര്‍ക്കും, മികച്ച വിദ്യാഭ്യാസ, ഭിന്നശേഷി പ്രവര്‍ത്തകര്‍ക്കുമാണ് അവാര്‍ഡ്. ഏറ്റവും മികച്ച പിടിഎക്കും സെക്കന്‍ഡറി, പ്രൈമറി വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കി. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡിന് സെഡ്.എ അഷ്റഫ്, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഡോ. ഇസ്മായില്‍ മരുതേരി, കോളെജ് വിഭാഗത്തില്‍ പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജിലെ വിമീഷ് മണിയൂര്‍, ഭിന്നശേഷി മേഖലയില്‍ ജി. രവി, പ്രധാനാധ്യാപകനുള്ള അവാര്‍ഡിന് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.എം മുഹമ്മദ്, സെക്കണ്ടറി വിഭാഗത്തില്‍ അരിക്കുളം കെപിഎംഎം എച്ച്എസ്എസിലെ വി.സി. ഷാജി, പ്രൈമറി വിഭാഗത്തില്‍ പേരാമ്പ്ര എന്‍ഐഎം എല്‍പി സ്‌ക്കൂളിലെ എന്‍.പി.എ കബീര്‍, പ്രീ പ്രൈമറി വിഭാഗത്തില്‍ ചെറുവാളൂര്‍ ഗവണ്മെന്റ് എല്‍പി സ്‌കൂളിലെ പി ബിന്ദു, സിബിഎസ്ഇ വിഭാഗത്തില്‍ പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂളിലെ മിനി ചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

ബെസ്റ്റ് പിടിഎ പുരസ്‌കാരം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂരിനും പ്രൈമറി വിഭാഗത്തില്‍ ജിഎംഎല്‍പി സ്‌കൂള്‍ ആവളക്കും ലഭിച്ചു. പ്രത്യേക ജൂറി പുരസ്‌കാരത്തിന് വിദ്യാരംഗം പേരാമ്പ്ര ഉപജില്ലാ കണ്‍വീനര്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എം അഷ്റഫ്, എഎം എല്‍പി സ്‌ക്കൂളിലെ മരുതേരിയിലെ വി.കെ സൗമ്യ, വടകര അമൃത വിദ്യാലയത്തിലെ ബിന്ദു ജോസഫ്, പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിലെ രജനി തോമസ്, മേപ്പയൂര്‍ സലഫി ടീച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിലങ്ങില്‍ ഹമീദ്, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.പി റഷീദ് എന്നിവരും അര്‍ഹരായി.

പോണ്ടിച്ചേരി യുണിവേഴ്സിറ്റിയില്‍ പിജിക്ക് അഡ്മിഷന്‍ ലഭിച്ച പ്രസൂണ്‍ ചേര്‍മലയെയും ചടങ്ങില്‍ ആദരിച്ചു. പുരസ്‌ക്കാര വിതരണം ശശി തരൂര്‍ എംപിയും പ്രശസ്തിപത്രം എം.കെ. മുനീര്‍ എംഎല്‍എയും മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കാഷ് അവാര്‍ഡും സി.എച്ച്. ഇബ്രാഹിം കുട്ടി പൊന്നടയും നല്‍കി.

അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര പോലുള്ള ഗ്രാമീണ മേഖലയില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കോണ്ട് അസറ്റ് പേരാമ്പ്ര നടത്തുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയവും മാതൃകാപരവും ആണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. ശശി തരൂര്‍ എംപി പറഞ്ഞു. ഭൂതകാലത്തില്‍ അഭിരമിച്ച് സമയം പാഴാക്കുന്നവരല്ല ഭാവിയെ ക്രിയാത്മകമായി കെട്ടിപ്പടുക്കുന്നവര്‍ക്കേ അതിനു കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, മലപ്പുറം വിജയഭേരി കോഡിനേറ്റര്‍ ടി സലിം എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അസറ്റ് സ്റ്റാര്‍സ് സെക്രട്ടറി ചിത്ര രാജന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Asset Perambra presented the education awards

Next TV

Related Stories
 കൂത്താളി വിഎച്ച്എസ്എസ് സ്‌കൂളില്‍ ദേശീയ തലത്തില്‍ അനുമോദനം നടത്തി

Nov 1, 2024 09:28 PM

കൂത്താളി വിഎച്ച്എസ്എസ് സ്‌കൂളില്‍ ദേശീയ തലത്തില്‍ അനുമോദനം നടത്തി

കൂത്താളി വി എച്ച് എസ് എസ് ദേശീയ തലത്തില്‍ പങ്കെടുത്ത തരങ്ങളെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തരങ്ങളെയും...

Read More >>
ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനം ആചരിച്ചു

Nov 1, 2024 08:50 PM

ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനം ആചരിച്ചു

ഇന്ദിരാഗാഡിയെ അനുസ്മരിച്ചു. കീഴരിയൂര്‍ മണ്ഡലം ലീഡര്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടുവത്തൂരില്‍ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം...

Read More >>
   ബാല കലോത്സവം അറബിക് കലോത്സവം സര്‍ഗാരവം 2024 നടന്നു

Nov 1, 2024 08:19 PM

ബാല കലോത്സവം അറബിക് കലോത്സവം സര്‍ഗാരവം 2024 നടന്നു

ഗ്രാമ പഞ്ചായത്ത് ബാല കലോത്സവം - അറബിക് കലോത്സവം സര്‍ഗാരവം 2024 പേരാമ്പ്ര ജി യു പി സ്‌കൂളില്‍ വെച്ച്...

Read More >>
ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

Nov 1, 2024 08:13 PM

ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

വെള്ളിയൂര്‍ വീനസ് സ്വയം സഹായ സംഘം പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഗാര്‍ഹിക സുരക്ഷ എന്ന വിഷയത്തില്‍...

Read More >>
എല്‍ഐസി ഏജന്റുമാരുടെ തൊഴില്‍ പ്രശ്‌നം; സമര പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി

Nov 1, 2024 07:42 PM

എല്‍ഐസി ഏജന്റുമാരുടെ തൊഴില്‍ പ്രശ്‌നം; സമര പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി

എല്‍ഐസി ഏജന്റുമാരോട് മാനേജ്മെന്റ് അനീതി കാണിക്കുന്നു എന്നാരോപിച്ച് സമര പ്രഖ്യാപനവും...

Read More >>
നാളെ കുടിവെള്ളം മുടങ്ങും

Nov 1, 2024 06:18 PM

നാളെ കുടിവെള്ളം മുടങ്ങും

പെരുവണ്ണാമൂഴി കുടിവെള്ള വിതരണ പൈപ്പ് ലൈനില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ഇന്റര്‍കണക്ഷന്‍ പ്രവര്‍ത്തി...

Read More >>
Top Stories