പേരാമ്പ്ര : എന്‍ഐഎംഎല്‍പി സ്‌കൂളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്. ചാലിക്കരയിലെ അക്യൂപക്ചര്‍ കേന്ദ്രത്തില്‍ യുവതിക്ക് നേരെ നടന്ന അതിക്രമ കേസില്‍ പ്രതിയായ അധ്യാപകനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്.
സംഭവത്തില്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. 4 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റു. മാര്‍ച്ച് പൊലീസ് തടഞ്ഞ് സമരക്കാരെ ബസില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ വാക്കേറ്റമാകുകയായിരുന്നു. സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പൊലീസ് ലാത്തി വീശിയപ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ മേപ്പയൂര്‍ ഊത്രോത്ത് അരവിന്ദ് (19), സാജല്‍ പാലേരി (19), കൊഴുക്കല്ലൂര്‍ ചെറുവത്ത് മീത്തല്‍ ആദിദേവ് (19), നരക്കോട് ചക്കിട്ടകണ്ടി ദേവാനന്ദ് (20) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി. മജേഷ് എന്നിവര്‍ക്കും പരുക്കേറ്റു.
Clashes during SFI's march to NIMLP school perambra