കോഴിക്കോട്: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ ഭാഗമായി നവം1 ന് സികെജിഎം ഗവ കോളേജ് ഹരിത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ലിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു മുഖ്യാതിഥിയായി.
ജില്ല ശുചിത്വമിഷന്‍ കോഡിനേറ്റര്‍ എം ഗൗതമന്‍ KAS ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്‍ നല്‍കിയ സാക്ഷ്യപത്രം കോളെജിന് കൈമാറി കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് യു.കെ മാലിന്യ മുക്ത നവകേരളം പ്രതിഞ്ജ ചൊല്ലി കൊടുത്തു.
ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ വി.പി ഷൈനി പദ്ധതി വിശദീകരിച്ചു . വാര്‍ഡ് മെമ്പര്‍ വിനോദ് തീരുവോത്ത് , ബ്ലോക് പഞ്ചായത്ത് മെമ്പര്‍ പ്രഭാ ശങ്കര്‍ , ഹരിത കേരളം റിസോഴ്‌സ് പേഴ്‌സന്‍ വി.ബി ലിബിന, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീനി മനത്താനത്ത് , ബിഡിഒ കദര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. എൻഎസ്എസ് ടീം അവതരിപ്പിച്ച ഫ്‌ലാഷ് മോബ് പരിപാടിക്ക് മാറ്റുകൂട്ടി. വൈസ് പ്രിന്‍സിപ്പള്‍ ഡോ. പ്രിയദര്‍ശന്‍ സ്വാഗതവും റീജ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
CKGM Government College Declared As Green Campus