ബാലുശ്ശേരി: കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടന്ന ബാലുശ്ശേരി സബ് ട്രഷറി ഓഫീസ് പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി ഒ.എം രാജന്‍ ഉദ്ഘാടനംചെയ്തു.
നാല്പത് മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക കവര്‍ന്നെടുത്ത പിണറായി സര്‍ക്കാറിന്റെ വഞ്ചനാപരമായ നിലപാടിന്നെതിരെയും പെന്‍ഷന്‍ / ക്ഷാമാശ്വാസ പരിഷ്‌കരണ കുടിശ്ശിക തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചു കൊണ്ടും കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ബാലുശ്ശേരി ടൗണില്‍ പ്രതിഷേധപ്രകടനവും സബ് ട്രഷറി ഓഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമവും നടത്തി. നിയോജകണ്ഡലം പ്രസിഡണ്ട് എ.കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ഒ.എം. രാജന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ ഭാവമെങ്കില്‍ അതിശക്തമായ സമരത്തിന് തുടക്കം കുറിക്കേണ്ടിവരുമെന്ന്ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ടി. കെ. രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരന്‍ പാലയാട്, നിയോജകമണ്ഡലം സെക്രട്ടറി വി. സി. ശിവദാസ്, സംസ്ഥാന കൗണ്‍സിലര്‍മാരായ വിശ്വന്‍ നന്മണ്ട, ജയന്‍ നന്മണ്ട, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഭാസ്‌കരന്‍ കിണറുള്ളതില്‍, ബാലന്‍ പാറക്കല്‍ എലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അരവിന്ദന്‍. എം. സുനില്‍കുമാര്‍, ബാലുശ്ശേരി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍, കെ.പി. ആലി, വി.ടി ഉണ്ണിമാധവന്‍ , പി.കെ സജീവന്‍. , ഹരിദാസന്‍ ടി.കെ.കെ ബാലകൃഷ്ണന്‍ വി.സി ബാബുരാജ് എന്നിവര്‍സംസാരിച്ചു.
A protest meeting was held