---
title: " ഗ്രാമീണ മള്‍ട്ടിസ്റ്റെയിറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് ബാങ്ക് ശാഖ ഉദ്ഘാടനം "
english_title: "Gramina Multistate Agro Cooperative Bank branch inauguration at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246868/gramina-multistate-agro-cooperative-bank-branch-inauguration-at-cheruvannur"
published_at: "2024-11-02T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672630bc54499_aklll.JPG"
keywords: []
---

#  ഗ്രാമീണ മള്‍ട്ടിസ്റ്റെയിറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് ബാങ്ക് ശാഖ ഉദ്ഘാടനം 

> **Lead Summary:** **ചെറുവണ്ണൂര്‍:** ഗ്രാമീണ മള്‍ട്ടിസ്റ്റെയിറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെറുവണ്ണൂര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ഇ.എം രാജന്‍ അധ്യക്ഷത വഹിച്ചു. ഗായകന്‍ അജയ് ഗോപാല്‍ മുഖ്യ അതിഥി ആയിരുന്നു.

## Article Content

**ചെറുവണ്ണൂര്‍:** ഗ്രാമീണ മള്‍ട്ടിസ്റ്റെയിറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെറുവണ്ണൂര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ഇ.എം രാജന്‍ അധ്യക്ഷത വഹിച്ചു. ഗായകന്‍ അജയ് ഗോപാല്‍ മുഖ്യ അതിഥി ആയിരുന്നു.

ജില്ലാപഞ്ചായത്ത് അംഗം സി.എം ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മോനിഷ, എ.കെ ഉമ്മര്‍, ആര്‍.പി ഷോബിഷ്, എ ബാലകൃഷ്ണന്‍, ഇ.കെ സുബൈദ, പി മുംതാസ്, ഇ.ടി ഷൈജ, എം.എം രഘുനാഥ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പിലാക്കാട്ട് ശങ്കരന്‍, നൗഫല്‍, ശശി പൈതോത്ത്, കെ.ടി വിനോദന്‍, വി.കെ മൊയ്തു, ടി.എം ബാലന്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്തിലെ 30 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ ബിജി സജീവന്‍ ക്ലാസ്സെടുത്തു. വൈസ് ചെയര്‍മാന്‍ ഭാസ്‌കരന്‍ മലയില്‍ സ്വാഗതവും വി ദാമോദരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246868/gramina-multistate-agro-cooperative-bank-branch-inauguration-at-cheruvannur)