പേരാമ്പ്ര : പ്രശസ്ത കവിയും, എഴുത്തുകാരനുമായ ടി.പി രാജീവന്‍ അനുസ്മരണം സംഘടിപ്പിച്ചു. പേരാമ്പ്രയിലെ ആദ്യകാല സമാന്തര കലാലയമായ യുവത കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ യുവത ആക്ടീവിലെ അംഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്. യുവത ആക്ടീവിന്റെ ആഭിമുഖ്യത്തില്‍ കലാസംസ്‌കാരിക വേദിയാണ് ടി.പി രാജീവന്റെ രണ്ടാം ചരമവാര്‍ഷികത്തോനുബന്ധിച്ച് അദ്ദേഹത്തിന്റെ സഹപാഠികളും, വിദ്യാര്‍ത്ഥികളുമാണ് അനുസ്മരണം നടത്തിയത്.
ചടങ്ങ് പി.ടി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ടി.പി രാജീവന്‍ സ്മാരക കലാ സാംസ്‌കാരിക വേദി പ്രസിഡണ്ട് കെ.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വി. ഇമ്പിച്ച്യാലി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ടി.വി രവീന്ദ്രനാഥ്, സി. രാധാക്യഷ്ണന്‍, രാജന്‍ കുന്നത്ത്, ഗംഗാധരന്‍ കാട്ട്മഠം, പി.കെ മോഹനന്‍, കെ.കെ വല്‍സല, എം.കെ രമ, സത്യന്‍ കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ രംഗത്ത് കഴിവ് തെളിയിച്ച യുവത ആക്റ്റീവ് കുടുംബംഗങ്ങള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. കെ.കെ. നാരായണന്‍ പ്രസിഡന്റും, സി. രാധാക്യഷ്ണന്‍, രാജന്‍ കുന്നത്ത്, ഗംഗാധരന്‍ കാട്ട്മഠം, എന്‍.കെ ലീല എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും പി.കെ. മോഹനന്‍ ജനറല്‍ സെക്രട്ടറിയായും സത്യന്‍ കണ്ടോത്ത്, എം.കെ രമ, ബാബു രാജീവ്, സുമതി നടുവത്തൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ഇ. സുജാത ട്രഷററായും യുവത ആക്ടീവിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സാംസ്‌ക്കാരിക വേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Remembrance of famous poet and writer TP Rajeev at perambra