പേരാമ്പ്ര : ചങ്ങരോത്ത് എം യു പി യും ആവടുക്ക എല്‍ പി യും ജേതാക്കള്‍ കേളി 2024 എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ വെച്ചുനടന്ന ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കലാ മേള സമാപിച്ചു.
പഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ നിന്നുമായി ഇരുനൂറ്റമ്പതോളം കലാപ്രതിഭകള്‍ മല്‍സരങ്ങളില്‍ പങ്കാളികളായി. മേളയുടെ ഉല്‍ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.പി. റീന അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എം അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ടി. മൊയ്തീന്‍, പി ടി എ പ്രസിഡണ്ട് ഡോ: മുഹമ്മദ് ഇസ്മായില്‍, എ എച്ച് എം ഫോറം കണ്‍വീനര്‍ ടി. നാസര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ. യൂസഫ് മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റികണ്‍വീനര്‍ ടി.എം. അബ്ദുല്‍ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ജനറല്‍കലാമേളയില്‍ ചങ്ങരോത്ത് എംയുപി , ആ വടുക്ക എൽ പി എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. വടക്കുമ്പാട് ജി എൽ പി രണ്ടാം സ്ഥാനവും പാലേരി എൽ പി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോല്‍സവത്തില്‍ മുതുവണ്ണാച്ച എൽ പി എസ് ഒന്നാം സ്ഥാനം നേടി. കടിയങ്ങാട് എൽ പി രണ്ടാം സ്ഥാനവും ചങ്ങരോത്ത് എംയുപി , വടക്കുമ്പാട് ജി എൽ പി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
Changaroth Panchayat LP Art Fair Concludes