---
title: "അധ്യാപകനും വിദ്യാര്‍ത്ഥിയും ഒരേ ഇനത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്ക്"
english_title: "The teacher and the student will go to the state school sports meet in the same event"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247237/the-teacher-and-the-student-will-go-to-the-state-school-sports-meet-in-the-same-event"
published_at: "2024-11-04T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728e762b8190_teacher.png"
keywords: []
---

# അധ്യാപകനും വിദ്യാര്‍ത്ഥിയും ഒരേ ഇനത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്ക്

> **Lead Summary:** **കോഴിക്കോട്: **അധ്യാപകനും വിദ്യാര്‍ത്ഥിയും ഒരേ ഇനത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്ക്. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ മഷൂദ് മാഷും പത്താം തരം വിദ്യാര്‍ത്ഥി അനന്തു വിനോദുമാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് .

## Article Content

**കോഴിക്കോട്: **അധ്യാപകനും വിദ്യാര്‍ത്ഥിയും ഒരേ ഇനത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്ക്. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ മഷൂദ് മാഷും പത്താം തരം വിദ്യാര്‍ത്ഥി അനന്തു വിനോദുമാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് .

കോഴിക്കോട് റവന്യൂ ജില്ല കായികമേളയില്‍ അധ്യാപക വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ സ്വര്‍ണ്ണം മെഡലോട് കൂടിയാണ് മഷൂദ് മാഷ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത് .

ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ ജില്ലാതലത്തില്‍ മത്സരിച്ച അനന്തു വിനോദ് വെള്ളിമെഡലോടു കൂടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഷോട്ട്പുട്ട് പിറ്റില്‍ ഇരുവരും മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്നതായിരിക്കും .സംസ്ഥാനതലത്തില്‍ ഇരുവരും മെഡലുമായി തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് നൊച്ചാട്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും അധ്യാപകരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247237/the-teacher-and-the-student-will-go-to-the-state-school-sports-meet-in-the-same-event)