പേരാമ്പ്ര: ലൈഫ് ഭവനപദ്ധതിയിലെ അപേക്ഷകര്‍ക്ക് വീട് ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് യുഡിഎഫ്. പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയാണ് വര്‍ഷങ്ങളായി വീടിനു അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്ന ലൈഫ് ഭവനപദ്ധതി ഗുണഭോക്കാക്കള്‍ക്കു വീട് ലഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടത്.
ജല്‍ ജീവന്‍ പദ്ധതിയുടെ പേരില്‍ താറുമാറായ റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു നവംബര്‍ 16 ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്താനും യോഗം തീരുമാനിച്ചു.
യുഡിഎഫ് ചെയര്‍മാന്‍ കെ.പി. റസാക്ക് അധ്യക്ഷനായിരുന്നു. സി.പി.എ. അസീസ്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, കെ.സി. രവീന്ദ്രന്‍, പി.എസ് സുനില്‍കുമാര്‍, ഇ. ഷാഹി, പുതുക്കുടി അബ്ദുറഹിമാന്‍, ടി.പി. മുഹമ്മദ്, ആര്‍.കെ. മുഹമ്മദ്, ചന്ദ്രന്‍ പടിഞാറക്കര, കെ.സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Gram panchayat office udf march and dharna demanding that necessary steps be taken to get houses for applicants under LIFE housing scheme