---
title: "അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റിവ് സൊസ്സൈറ്റി പ്രസിഡന്റ് എം. നാരായണന്‍ ഐശ്വര്യ"
english_title: "Agricultural Improvement Cooperative Society President M. Narayanan Aishwarya at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247452/agricultural-improvement-cooperative-society-president-m-narayanan-aishwarya-at-koothali"
published_at: "2024-11-05T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a52fb6ddc5_hon.JPG"
keywords: []
---

# അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റിവ് സൊസ്സൈറ്റി പ്രസിഡന്റ് എം. നാരായണന്‍ ഐശ്വര്യ

> **Lead Summary:** **കൂത്താളി: **കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റിവ് സൊസ്സൈറ്റി പ്രസിഡന്റായി എം. നാരായണന്‍ ഐശ്വര്യ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സൊസ്സൈറ്റി പരിസരത്ത് നടന്ന 13 അംഗ ഭരണ സമിതിയോഗം കെ. ശ്രീധരന്‍ സൗഭാഗ്യ (വൈസ് പ്രസിഡണ്ട്), സി.കെ ഭാസ്‌കരന്‍ സരയൂ (ഹോണററി സെക്രട്ടറി) എന്നിവരേയും തെരഞ്ഞടുത്തു.

## Article Content

**കൂത്താളി: **കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റിവ് സൊസ്സൈറ്റി പ്രസിഡന്റായി എം. നാരായണന്‍ ഐശ്വര്യ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സൊസ്സൈറ്റി പരിസരത്ത് നടന്ന 13 അംഗ ഭരണ സമിതിയോഗം കെ. ശ്രീധരന്‍ സൗഭാഗ്യ (വൈസ് പ്രസിഡണ്ട്), സി.കെ ഭാസ്‌കരന്‍ സരയൂ (ഹോണററി സെക്രട്ടറി) എന്നിവരേയും തെരഞ്ഞടുത്തു.

സഹകരണ ഇന്‍സ്‌പെക്ടര്‍ കെ.പി സന്തോഷ് കുമാര്‍ (കൊയിലാണ്ടിഎആര്‍ഓഫീസ്) വരണാധികാരിയായി. സൊസ്സൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി മഹിമ രാഘവന്‍ നായര്‍, പി മോഹനന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, കെ.കെ. കമല, പി.കെ നൗജിത്ത്, എന്‍.കെ. കാസിം, കെ സരള, ഒ.സി ലീന, എ.കെ അനുപമ, ദിലീപന്‍ തോട്ടത്തില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247452/agricultural-improvement-cooperative-society-president-m-narayanan-aishwarya-at-koothali)