---
title: "ടി.കെ. ബാലഗോപാലന്‍ അജീഷ് കൊടക്കാടിന്റ ഒമ്പതാം ചരമവാര്‍ഷികദിനം അനുസ്മരണ യോഗം നടന്നു "
english_title: "TK Balagopalan Ajeesh Kodakad's 9th Death Anniversary Commemoration Meeting Held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247823/tk-balagopalan-ajeesh-kodakads-9th-death-anniversary-commemoration-meeting-held"
published_at: "2024-11-07T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cd36d44e8c_death.png"
keywords: []
---

# ടി.കെ. ബാലഗോപാലന്‍ അജീഷ് കൊടക്കാടിന്റ ഒമ്പതാം ചരമവാര്‍ഷികദിനം അനുസ്മരണ യോഗം നടന്നു 

> **Lead Summary:** **കോഴിക്കോട് : **സാമൂഹ്യ-രാഷ്ട്രീയ '-യുവജന രംഗത്ത് പുതുതലമുറയിലെ സോഷ്യലിസ്റ്റ്കള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന നേതാവായിരുന്നു അജിഷ് കൊടക്കാടെന്ന് സോഷ്യലിസ്റ്റ് നേതാവ് ടി.കെ. ബാലഗോപാലന്‍ അജീഷ് കൊടക്കാടിന്റ ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. അനുസ്മരണ യോഗത്തില്‍ ശ്രി നിവാസന്‍ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കോഴിക്കോട് : **സാമൂഹ്യ-രാഷ്ട്രീയ '-യുവജന രംഗത്ത് പുതുതലമുറയിലെ സോഷ്യലിസ്റ്റ്കള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന നേതാവായിരുന്നു അജിഷ് കൊടക്കാടെന്ന് സോഷ്യലിസ്റ്റ് നേതാവ് ടി.കെ. ബാലഗോപാലന്‍ അജീഷ് കൊടക്കാടിന്റ ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. അനുസ്മരണ യോഗത്തില്‍ ശ്രി നിവാസന്‍ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു.

എസ്.കെ. അനൂപ്, പി.ടി.ശശി, പി.കെ.ബിജു, പി. ബാലഗോപാലന്‍, ഇല്ലത്ത് രാധാകൃഷ്ണന്‍, ചന്ദ്രന്‍ കരിമ്പാലി, ജയരാജന്‍, ബാലറാം എന്നിവര്‍ പ്രസംഗിച്ചു.

സുരേഷ് ബാബു കവണ പൊയില്‍ സ്വാഗതം പറഞ്ഞു. കാലത്ത് തറവാട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ വിവിധസാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247823/tk-balagopalan-ajeesh-kodakads-9th-death-anniversary-commemoration-meeting-held)