---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Perambra Upazila Kalotsavam Organized Flash Mob"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247982/perambra-upazila-kalotsavam-organized-flash-mob"
published_at: "2024-11-08T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dd8657f678_flash.JPG"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പേരാമ്പ്ര മുതല്‍ നടുവണ്ണൂര്‍ വരെ പ്രധാന ടൗണില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് കുട്ടികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പേരാമ്പ്രയില്‍ നടന്ന പരിപാടി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പേരാമ്പ്ര മുതല്‍ നടുവണ്ണൂര്‍ വരെ പ്രധാന ടൗണില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് കുട്ടികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പേരാമ്പ്രയില്‍ നടന്ന പരിപാടി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ബിപിസി വി.പി. നിത, നൊച്ചാട് ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് അധ്യാപകന്‍ ഷോബിന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജോയ്, സജീഷ്, ടി.കെ. നൗഷാദ്, അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ആശംസയര്‍പ്പിച്ച് കിഷോര്‍ കുമാര്‍, സിറാജ്, സുരേഷ്, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247982/perambra-upazila-kalotsavam-organized-flash-mob)