പേരാമ്പ്ര: മേലടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ക്ഷേമകാര്യ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ വെല്‍ഫെയര്‍ കമ്മിറ്റി മത്സരാര്‍ത്ഥികളുടെയും അതിഥികളുടെയും അധ്യാപകരുടെയും ക്ഷേമ-ആരോഗ്യ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടും ആരോഗ്യ പരിശോധന നടത്തിയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.
ചെറുവണ്ണൂര്‍, മേപ്പയൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും, ആയുര്‍വേദ ആശുപത്രിയിലേയും പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേയും കല്പത്തൂര്‍ ആര്‍.കെ. ട്രസ്റ്റ് ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്‌സുമാരും ആശാവര്‍ക്കര്‍മാരും പാലിയേറ്റീവ് അംഗങ്ങളും ഉള്‍പ്പെട്ട മെഡിക്കല്‍ ടീമിന്റെ സേവനങ്ങള്‍ ഇവിടെ സജീവമായി ലഭ്യമാണ്. ആംബുലന്‍സ് സേവനവും സജ്ജീകരിച്ചിട്ടുണ്ട്.
ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ ജിതേഷ് കുമാര്‍ കണ്‍വീനറും കെ.പി. അഷ്‌റഫ് ചെയര്‍മാനുമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശനിയാഴ്ചയാണ് കലോത്സവം അവസാനിക്കുന്നത്.
Meladi Upazila School Arts Festival; The work of the Welfare Committee was remarkable