---
title: "സ്വര്‍ണപണ്ടം പണയ വായ്പ വിതരണ ഉദ്ഘാടനം"
english_title: "Inauguration of Swarna Pandam Pawn Loan Disbursement at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248047/inauguration-of-swarna-pandam-pawn-loan-disbursement-at-changaroth"
published_at: "2024-11-08T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e290ba32f2_atpppp.jpg"
keywords: []
---

# സ്വര്‍ണപണ്ടം പണയ വായ്പ വിതരണ ഉദ്ഘാടനം

> **Lead Summary:** **ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്ത് വനിതാ സഹകരണ സംഘം സ്വര്‍ണ പണ്ടം പണയ വായ്പാ വിതരണം ആരംഭിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ടി സുധീഷ് മുഖ്യാതിഥിയായി.

## Article Content

**ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്ത് വനിതാ സഹകരണ സംഘം സ്വര്‍ണ പണ്ടം പണയ വായ്പാ വിതരണം ആരംഭിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ടി സുധീഷ് മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.കെ. ഷൈലജ, ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ആതിര, കെ.എം. ഇസ്മായില്‍, വി.കെ. ഗീത, കെ. മുബഷിറ, സെഡ്.എ. അബ്ദുള്ള സല്‍മാന്‍, പേരാമ്പ്ര സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ. സന്തോഷ് കുമാര്‍, ചങ്ങരോത്ത് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് സി.എം. ചന്ദ്രന്‍,

ചെറിയകുമ്പളം അഗ്രി. വെല്‍ഫെയര്‍ കോ-ഓപ്. സൊസൈറ്റി പ്രസിഡണ്ട് എന്‍.പി. വിജയന്‍, പാലേരി അഗ്രി. വെല്‍ഫെയര്‍ കോ-ഓപ്. സൊസൈറ്റി പ്രസിഡണ്ട് സി.കെ. രാഘവന്‍, നവനിര്‍മിതി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്. സൊസൈറ്റി പ്രസിഡണ്ട് കെ.വി. കുഞ്ഞിരാമന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു. അനിത, മുന്‍ പ്രസിഡണ്ട് വി.കെ. സുമതി, മുന്‍ പ്രസിഡണ്ട് എ. സരോജിനി, എം. നളിനി, എന്‍. ചന്ദ്രന്‍, നസീമ വാഴയില്‍, ടി. ഭാരതി, ഇല്ലത്ത് മോഹനന്‍, കെ.കെ. കുഞ്ഞിക്കണാരന്‍, പി.സി. സതീഷ,് ടി.ടി. കുഞ്ഞമ്മദ്, പി.ടി. സുരേന്ദ്രന്‍, ഇ.ജെ. മുഹമ്മദ് നിയാസ്, മുതിരക്കല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രസിഡണ്ട് കെ.കെ ജലജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി എം.വി. ഷിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248047/inauguration-of-swarna-pandam-pawn-loan-disbursement-at-changaroth)