പേരാമ്പ്ര: എടവരാട് ഹെല്‍ത്ത് സബ്‌സെന്റര്‍ എടവരാട് ചേനായില്‍ തളിര്‍ കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി നല്‍കാമെന്ന് പഞ്ചായത്തിന് സമ്മത പത്രം നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കാന്‍ 28.10.24 ന് ചേര്‍ന്ന പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിക്കുകയും അതു സംബന്ധിച്ച വിവരം എന്‍എച്ച്എം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ മേധാവിയെ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എന്‍എച്ച്എം ജില്ലാമേധാവിയായ ഡിപിഎം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ Dr. സി.കെ. ഷാജി, കണ്‍സല്‍ട്ടിംഗ് എഞ്ചിനീയര്‍മാരായ മിഥുന്‍രാജ്, ബ്രോണിഷ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചു.
എടവരാട് ചേനായി അങ്ങാടിക്കടുത്തുള്ള പേരാമ്പ്ര-എടവരാട്-ആവള PWD റോഡ് സൈഡില്‍ എടവത്ത് പറമ്പിലെ 6.5 സെന്റ് സ്ഥലമാണ് അവര്‍ നിര്‍ണ്ണയിച്ചത്.
സ്ഥലമുടമ ചേനായി തളിര്‍ കുഞ്ഞബ്ദുല്ല ഹാജി, പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ. കുഞ്ഞമ്മത് ഫൈസി, ഭാരവാഹികളായ സി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി.ടി.വിജയന്‍, അംഗങ്ങളായ കെ.കെ. അമ്മത് തളിര്‍, എം.എന്‍ അഹമദ്, എടവത്ത് വാസു, പി.കെ. റാഫി, പി.ശരത്പങ്കെടുത്തു.
A team of NHM officials visited the proposed site of Edavarad Health Sub-Centre