ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുന്നു; ബിജെപി

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുന്നു; ബിജെപി
Nov 10, 2024 10:48 AM | By SUBITHA ANIL

പേരാമ്പ്ര : നരേന്ദ്രമോഡി സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ് കുറ്റപ്പെടുത്തി.

വരുമാന പരിധി നോക്കാതെ രാജ്യത്തെ 70 വയസ്സ് കഴിഞ്ഞ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുമായി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ആവശ്യമായിട്ടുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവര സ്വീകരിച്ചിട്ടില്ലെന്നും ദിവസേന നൂറുകണക്കിന് ആളുകളാണ് അക്ഷയ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സിഎസ് സി സെന്ററുകളിലും ഇതുമായി ബന്ധപ്പെട്ട് കയറി ഇറങ്ങുന്നതെന്നും എന്നാല്‍ പദ്ധതി എപ്പോള്‍ നടപ്പിലാക്കുമെന്നോ, എന്ന് മുതല്‍ റജിസ്റ്റര്‍ ചെയ്യാന്‍ പറ്റുമെന്ന് കൃത്യമായ ഒരു മറുപടി പറയാന്‍ അക്ഷയ കേന്ദ്രങ്ങളിലെയും സിഎസ് സി സെന്ററുകളെയും ജീവനക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കേണ്ടത് സംസ്ഥാന ഹെല്‍ത്ത് മിഷന്‍ ആണ്. ഹെല്‍ത്ത് മിഷനില്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം വന്നിട്ടില്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാറിനോടുള്ള രാഷ്ട്രീയ വിരോധം വെച്ച് സാധാരണക്കാരായ ആളുകള്‍ക്ക് ഉപകാരപ്രദമായിട്ടുള്ള പദ്ധതിയെ അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു.

എത്രയും പെട്ടെന്ന് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പാടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മോദി സര്‍ക്കാറിനോടുള്ള വിരോധം വെച്ച് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് മാറി നില്‍ക്കുന്ന പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനെ പോലെയും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പോലെയും കേരള സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.കെ രജീഷ് കുറ്റപ്പെടുത്തി.


Ayushman disrupts Bharat health insurance scheme; The BJP

Next TV

Related Stories
സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു

Nov 24, 2024 11:07 PM

സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു

സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക...

Read More >>
മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവില്‍ വാഹന അപകടം ഒരാള്‍ മരണപ്പെട്ടു

Nov 24, 2024 08:54 PM

മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവില്‍ വാഹന അപകടം ഒരാള്‍ മരണപ്പെട്ടു

മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് കാഞ്ഞിരമുക്കില്‍ വാഹന അപകടം ഒരാള്‍...

Read More >>
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം

Nov 24, 2024 07:11 PM

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം

ദുരന്തമുഖത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ്...

Read More >>
വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

Nov 24, 2024 06:56 PM

വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

ചക്കിട്ടപ്പാറയില്‍ വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍...

Read More >>
മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി

Nov 24, 2024 06:43 PM

മേപ്പയ്യൂരില്‍ യുഡിഎഫ് വിജയാരവം നടത്തി

വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുല്‍ മാംങ്കൂട്ടത്തിലിന്റെയും ചരിത്ര ഭൂരിപക്ഷത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ്...

Read More >>
ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

Nov 24, 2024 04:25 PM

ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭം ഭാരത് പമ്പ് ഹൗസ് നാളെ പ്രവര്‍ത്തനമാരംഭിക്കും

38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് നാളെ...

Read More >>
Top Stories