ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, നബാര്‍ഡിന്റെയും, സ്റ്റാര്‍സ് കോഴിക്കോടിന്റെയും നേതൃത്വത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലുള്ള അറുപത് ട്രെബല്‍ കുടുംബങ്ങള്‍ക്കായി ഒരാള്‍ക്ക് പത്ത് കോഴിവീതം 600 കോഴികളെ കൊടുക്കുകയും അതിന്റെ ഭാഗമായി സാമ്പത്തിക മാനേജ് മെന്റ എന്ന വിഷയത്തല്‍ ഹോമിയോ അംഗനവാടിയില്‍ വച്ച് പരിശീലനം നടത്തി.
പരിശീലന പരിപാടിയുടെ ഭാഗമായി കോഴികളില്‍ ഉണ്ടാകുന്ന രോഗങ്ങളെ തടയുന്നതിനും, കൂടുതല്‍ മുട്ട ഉല്‍പ്പാദനം ഉണ്ടാകുന്നതിനുമായുള്ള മരുന്ന് വിതരണം നടത്തുകയുണ്ടായി. പരിശീലന പരിപാടിയുടെ ഉല്‍ഘാടനവും, മരുന്ന് വിതരണവും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. ആദ്യമരുന്ന് സ്വീകരിച്ചത് സീതപ്പാറ മേഖലയിലുള്ള ഉഷ മണിയായിരുന്നു. തുടര്‍ന്ന് പ്രോജക്ടിന്റെ തുടര്‍ നടത്തിപ്പിന്റെ ഭാഗമായി പദ്ധതിയില്‍ ഫണ്ട് വകയിരുന്നതിനെക്കറിച്ച് സംസാരിക്കുകയും, മുട്ട കോഴി വളര്‍ത്തല്‍ തുടര്‍ന്ന് നടത്തി പോകണമെന്നും പ്രസിഡന്റ് സംസാരിക്കുകയുണ്ടായി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത് ഷീന പുരുഷു ആയിരുന്നു.
പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത് ദേവഗിരി കോളേജിലെ സമ്പത്തിക വിഭാഗം മേധാവി മനു എബ്രാഹവും, സ്റ്റാര്‍സിന്റെ പ്രോജക്ട് ഓഫീസര്‍ ജോമോന്‍ ജോസഫും ആയിരുന്നു. പരിശീലന പരിപാടിയെ ക്കുറിച്ച് ഊരു മൂപ്പന്‍ കെ ബാലന്‍ വിലയിരുത്തി സംസാരിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യുവും, നന്ദി പറഞ്ഞത് കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ ശോഭ പട്ടാണിക്കുന്നേലുമായിരുന്നു.
Chickens distributed to trebel families