ചെറുവണ്ണൂര്‍ : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു ആദരിക്കല്‍ ചടങ്ങ് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി ഷിജിത്തും ഉപഹാര സമര്‍പ്പണം മേലടി എഇ ഒ.പി ഹസീസ് യും നിര്‍വഹിച്ചു.
കെ അജിത , ആദില നിബ്രാസ്, എ.കെ ഉമ്മര്‍, ആര്‍.പി ഷോബിഷ് ,പി മുംതാസ് , ഇ.ടി ഷൈജ , എം പ്രവിദ, കെ.എം ബിജിഷ ,വി പി, രഖുനാഥ് എം എം, സുബൈദ ഇ കെ,ഷൈബു എ ന്‍ കെ,സജീവന്‍ കുഞ്ഞോത്ത്, അനീഷ് പി, ജിനില്‍ കെ കെ, ഉദേഷ്, ബിജു മലയില്‍, ഷാജി കെ എന്നിവര്‍ സംസാരിച്ചു.
ഹയര്‍ സെക്കന്ററി ജനറല്‍ വിഭാഗത്തില്‍ സി കെ ജി എം എ ച്ച് എ സ് ചിങ്ങപുരം ഒന്നാം സ്ഥാനവും, ജി വി എ ച്ച് എ സ് മേപ്പയൂര്‍ രണ്ടാം സ്ഥാനവും, ജി വി എച്ച് എസ് പയ്യോളി മൂന്നാം സ്ഥാനവും നേടി.ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ജി വി എച്ച് എസ് പയ്യോളി ഒന്നാം സ്ഥാനവും, ജിവി എച്ച്എസ്എസ് മേപ്പയൂര്‍ രണ്ടാം സ്ഥാനവും സികെജിഎംഎച്ച് എസ്എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.
ഹൈ സ്‌കൂള്‍ വിഭാഗം സംസ്‌കൃതത്തില്‍ ജിവിഎച്ച്എസ് പയ്യോളി ഒന്നാം സ്ഥാനവും. ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ രണ്ടാം സ്ഥാനവും, ജിഎച്ച്എസ്എസ് ആവള കുട്ടോത്ത് മൂന്നാം സ്ഥാനവും നേടി. ഹൈ സ്‌കൂള്‍ വിഭാഗം അറബിക്കില്‍ ജിഎച്ച്എസ് വന്‍മുഖം ഒന്നാം സ്ഥാനവും, ബിടിഎംഎച്ച്എസ്എസ് തുറയൂര്‍ രണ്ടാം സ്ഥാനവും, ജിവി എച്ച്എസ്എസ് മേപ്പയൂര്‍, ജിഎച്ച്എസ്എസ് ആവള കുട്ടത്ത് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗം ജനറലില്‍ ആവള യുപി സ്‌കൂളും, വി ഇ എം യു പി സ്‌കൂളും ഒന്നാം സ്ഥാനം നേടി, ജി യു പി സ്‌കൂള്‍ തുറയൂരും , ജി എച്ച് എസ് ചെറുവണ്ണൂരും രണ്ടാം സ്ഥാനം നേടി. കീഴൂര്‍ എ യു പി യും കണ്ണോത്ത് യുപിയും തൃക്കോട്ടൂര്‍ എ യു പിയും മൂന്നാം സ്ഥാനവും നേടി.യു പി വിഭാഗം അറബിക്കില്‍. ആവള യുപി യും, കീഴൂര്‍ എ യു പിയും ജി യു പി സ്‌കൂള്‍ തുറയൂരും ഒന്നാംസ്ഥാനം നേടി. തൃ ക്കോട്ടൂര്‍ എയുപിയും മുയിപ്പോത്ത് എം യു പി യും രണ്ടാം സ്ഥാനം നേടി. അയനിക്കാട് വെസ്റ്റ് യുപി മൂന്നാം സ്ഥാനം നേടി.യു പി വിഭാഗം സംസ്‌കൃതത്തില്‍ ജി എച്ച് എസ് ചെറുവണ്ണൂര്‍ ഒന്നാം സ്ഥാനവും.മുചുകുന്നു യു പി സ്‌കൂള്‍ രണ്ടാം സ്ഥാനവും ആവള യുപി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗം ജനറലില്‍ കണ്ണോത്ത് യുപി സ്‌കൂളും,തൃ ക്കോട്ടൂര്‍ എയുപി സ്‌കൂളും, ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളും, ജെംസ് എല്‍ പി സ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിളയാട്ടൂര്‍ രണ്ടാം സ്ഥാനവും സേക്രെട്ട് ഹാര്‍ട്ട് യുപി സ്‌കൂള്‍മൂന്നാം സ്ഥാനവും നേടി.എല്‍പി വിഭാഗം അറബിക് ജെംസ് എ എല്‍ പി സ്‌കൂള്‍ ഒന്നാം സ്ഥാനവും തിക്കോടി എം എല്‍ പി സ്‌കൂള്‍ രണ്ടാം സ്ഥാനവും കീഴരിയൂര്‍ വെസ്റ്റ് എം എല്‍ പി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
Meladi Sub-District School Kalolsavam Concludes