പേരാമ്പ്ര : 5000 ത്തോളം കലാകാരന്മാര്‍ മാറ്റുരക്കുന്ന 4 ദിവസം നീണ്ടു നില്‍ക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കമാവും. കലോത്സവ ഊട്ടുപുരയില്‍ പാല്‍ കാച്ചല്‍ കര്‍മ്മം പേരാമ്പ്ര എഇഒ കെ.വി പ്രമോദിന്റെ സാന്നിധ്യത്തില്‍ പ്രധാനധ്യാപിക എം. ബിന്ദു നിര്‍വ്വഹിച്ചു.
20000 ത്തോളം കലാ പ്രതിഭകള്‍ക്കും ഒഫീഷ്യല്‍സിനും ആണ് നാല് ദിവസം ഭക്ഷണം ഒരുക്കുക. പിടിഎ പ്രസിഡന്റ് കെ.പി റസാഖ് അധ്യക്ഷത വഹിച്ചു.
ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ പി.എം ബഷീര്‍, ഡെപ്യൂട്ടി എച്ച്എംസി നസീറ, എംപിടി എ പ്രസിഡന്റ് കെ.കെ ഹൈറുന്നിസ, പി.സി മുഹമ്മദ് സിറാജ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി ബാലന്‍ കിടാവ്, ഇ.ടി ഹമീദ്, പി മൂസക്കുട്ടി, ടി.വി മുഹമ്മദ് കോയ, സഹീര്‍, എന്‍.പി മുനീര്‍, എസ്.കെ സനൂപ്, പി.കെ സാജിദ്, എ.ആര്‍ റിയാസ്, കാസിം രയരോത്ത്, വി അഷ്റഫ്, എം.കെ സുള്‍ഫിക്കര്‍, ബിന്‍സിന്‍ മുഹമ്മദ് , ശാന്തിമോഹന്‍, സത്യന്‍ മിനര്‍വ്വ, സാഹിറ സുല്‍ഫി, നീലിമ, പി രാമചന്ദ്രന്‍, പാചക്കാരന്‍ വിനോദ് ചെറുവണ്ണൂര്‍, വി.കെ ഇസ്മായില്‍, സി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ootupura woke up; Perambra Upazila Kalothsavam will start tomorrow