പേരാമ്പ്ര: മിനിചന്ദ്രനും ഡോ. കെ സജിക്കും വീ ബോണ്ടിന്റെ അനുമോദനം. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ വീ ബോണ്ടാണ് മിനിചന്ദ്രനും ഡോ.കെ. സജിക്കും അനുമോദനം സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ സമഗ്രസംഭാവനകള്‍ നല്കിയ ബെസ്റ്റ് ടീച്ചര്‍ക്കുള്ള അസറ്റ് പേരാമ്പ്രയുടെ അവാര്‍ഡ് സിബിഎസ്ഇ മിനിചന്ദ്രന്‍ കരസ്ഥമാക്കിയതിനും , ഡോ. കെ സജി സിബിഎസ്ഇ ആറാം ക്ലാസ്സിലെ 'മധുമൊഴി' മലയാളം പാഠപുസ്തകത്തില്‍ ഡോ. സജിയുടെ 'ആരു ഞാനാകണം' എന്ന കവിത തിരഞ്ഞെടുത്ത് അംഗീകാരം നേടിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് വീ ബോണ്ട് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
പേരാമ്പ്ര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും നാടക സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.സി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രഘുനാഥ് നല്ലാശ്ശേരിയുടെ അധ്യക്ഷത വഹിച്ചു.
വീ ബോണ്ട് അംഗവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എം. റീന മിനിചന്ദ്രനും ഡോ. സജിക്കും മൊമന്റോ നല്‍കി ആദരിച്ചു. വീ ബോണ്ടിനു വേണ്ടി ഷൈലജ മിനി ചന്ദ്രനേയും ടി. പ്രദീപന്‍ ഡോ. സജിയേയും പൊന്നാട അണിയിച്ചു.
സതീഷ് നീലാംബരി, ചന്ദ്രന്‍ കല്ലൂര്‍, ജലജ, അശോകന്‍ മഹാറാണി, എന്‍.പി. സുധീഷ്, കെ.കെ. വിജയന്‍, മനോജ് ചെറുവോട്ട്, ഇന്ദിര, ഷീജ മൊയിലോത്ത്, സുബൈദ, ബുഷറ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ ശോഭ കല്ലോട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പ്രീത നന്ദിയും പറഞ്ഞു.
Minichandran and Dr. K Sajik and We Bond Compliment