പേരാമ്പ്ര: പേരാമ്പ്ര ഒലീവ് പബ്ലിക്ക് സ്‌കൂള്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന മെഡിക്കല്‍ ക്യാമ്പിന് സമാപനമായി. ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ ആസ്റ്റര്‍ സെയ്ഫ് സ്‌കൂള്‍ ഇനീഷേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന് മിംസ് ആശുപത്രിയിലെ പീഡിയാട്രിഷന്‍ ഡോ. അനഘ രാജേന്ദ്രന്‍, ഫാമിലി മെഡിസിനിലെ ഡോ. നിയാസ് അബ്ദുള്‍ ലത്തീഫ്, ഡെന്റല്‍ സര്‍ജന്‍ ഡോ. കെ. റുവൈസ, ഒപ്‌ട്രൊമെട്രിക്ക് വിഭാഗത്തിലെ ഷഫീക്ക തെസ്‌നീം, ക്യാമ്പ് കോര്‍ഡിനേറ്റര്‍ റിന്‍സി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.
നഴ്‌സിംഗ് അസിസ്റ്റന്റുമാരായ വിനീത എബ്രഹാം, വി.പി ഹര്‍ഷിത, അര്‍ച്ചന എന്നിവരും പ്രീപ്രൈമറി അധ്യാപകരായ പി. സജില മോഹന്‍ദാസ്, എന്‍.പി ദീപ എന്നിവരും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.
നാല് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കാര്‍ഡും വിതരണം ചെയ്തു.
The medical camp at Perambra Olive Public School has come to an end