ചെമ്പ്ര : പുതുവത്സരാഘോഷവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍. മുക്കള്ളില്‍ കുടുബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിവിധ കലാപരിപാടികളോടെ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്തംഗം വിനീത മനോജ് അദ്ധ്യക്ഷത വഹിച്ചു.റീജ കെ.ബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വര്‍ഗ്ഗീസ് ചെറിയാന്‍ മുക്കള്ളില്‍, മധു. വി.പി., വിനോദ് മമ്പാട്ടില്‍, ഷൈജിമോള്‍, എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വല്‍സല സദാശിവന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികള്‍അങ്ങേറി
Kudumbashree Activists Celebrate New Year's Eve