മേപ്പയ്യൂര്‍: തമിഴ്‌നാട് ദിണ്ടിഗലില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ട് മേപ്പയ്യൂര്‍ സ്വദേശികള്‍ മരിച്ചു. ജനകീയ മുക്ക് പാറച്ചാലില്‍ ശോഭ (60), പാറച്ചാലില്‍ ശോഭന (54) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഹൈവേയുടെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.
ശോഭയുടെ ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ (റിട്ട. ആരോഗ്യ വകുപ്പ്). മക്കള്‍ സോജി, ജോസി. മരുമക്കള്‍ പ്രദീപന്‍ (ഫയര്‍ ഫോഴ്‌സ്), അരവിന്ദന്‍ (ഫുഡ് & സേഫ്റ്റി).
ശോഭനയുടെ ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍. മക്കള്‍ ഷബിന്‍ (ബെവ്‌കോ), അശ്വതി കൃഷ്ണ. മരുമക്കള്‍ അഞ്ജലി, മിഥുന്‍ രാജ്. കൂടെയുണ്ടായിരുന്ന പരിക്കേറ്റവരെ മധുര മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്.
car accident; Two natives of Mepayyur died