കോഴിക്കോട്: സൈമണ്‍സ് കണ്ണാശുപത്രിയില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വേളം സ്വദേശിനിയുടെ കണ്ണില്‍ നിന്നും 25 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു.
ഫിലാരിയാസിസ് ഇനത്തില്‍പെട്ട ഡയറോഫിലാരിയ എന്ന വിരയെയാണ് പുറത്തെടുത്തത്. കൊതുകില്‍ നിന്നാണ് സാധാരണയായി ഇത്തരം വിരകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്.
കണ്ണില്‍ ചുവപ്പ്,ചൊറിച്ചില്‍, ചെറിയ തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍അറിയിച്ചു.
The worm was taken out of his eyes