പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിക്ര പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രീന്‍ എര്‍ത്ത് അഗ്രോ ടെകുമായി സഹകരിച്ച് 'കാര്‍ഷിക യന്ത്രവല്‍ക്കരണം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തി.
കോഴിക്കോട് കെ.വി.കെ മേധാവി ഡോ. പി. രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കാടുവെട്ടി യന്ത്രം, പോസ്റ്റ് ഹോള്‍ ഡിഗ്ഗര്‍, അടക്ക പറിക്കുന്ന യന്ത്രം, തെങ്ങ് കയറ്റ യന്ത്രം, സ്പ്രയര്‍, മരം മുറിക്കുന്ന യന്ത്രം തുടങ്ങി വിവിധ യന്ത്രങ്ങളുടെ പരിശീലനം കര്‍ഷകര്‍ക്ക് നല്‍കി.
ഈ മെഷീനുകള്‍ കെ.വി.കെ യുടെ നിക്ര പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാണെന്നും ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെവികെ മേധാവി അറിയിച്ചു. പരിപാടിയില്‍ മരുതോങ്കരയിലെ മികച്ച കര്‍ഷകരും പ്രതീക്ഷ കര്‍ഷക സംഘത്തിലെ അംഗങ്ങളും കോഴിക്കോട് കെ. വി. കെ യിലെ ഉദ്യോഗസ്ഥരായ സി.കെ ജയകുമാര്‍ ആതിര കെ. വി എന്നിവരും പങ്കെടുത്തു.
Agricultural Mechanization Training Program Was Conducted