മേപ്പയ്യൂര്‍: ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബിജെപിയുടെ എല്ലാകാലത്തെയും രാഷ്ട്രീയ ആയുധമാണെന്നും കേരളത്തിലെ സിപിഎം അത് പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുകയാണെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടി പറഞ്ഞു. മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച വിഭജന തന്ത്രത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിജയിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനുമായി സമാധാനത്തോടെയും പരസ്പരം സ്നേഹത്തോടെയും ജീവിക്കുന്ന മനുഷ്യരെ ബിജെപിയും സി പി എമ്മും ഭിന്നിപ്പിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പല പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.പി അബ്ദുറഹിമാന്‍ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, കെ.എം.എ അസീസ്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുല്‍ സലാം, വി.പി.ജാഫര്‍, അജ്‌നാസ് കാരയില്‍, ടി.കെ നബീദ്, വി.വി നസ്‌റുദ്ദീന്‍ സംസാരിച്ചു.കമ്മറ്റി ഭാരവാഹികളായി. ബഷീര്‍ തേക്കും കൂട്ടത്തില്‍(പ്രസിഡന്റ്), എസ്.പി അബ്ദുറഹിമാന്‍, ബഷീര്‍ പള്ളിപ്പറമ്പില്‍(വൈസ് :പ്രസി), നിസാര്‍ മേപ്പയ്യൂര്‍(ജന: സെക്രട്ടറി), കെ.കെ സിറാജുദ്ദീന്‍,ലത്തീഫ് കൊല്ലറോത്ത്(സെക്രട്ടറി), അഷറഫ് പൊന്നംകണ്ടി(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു
Agricultural Mechanization Training Program Was Conducted