പേരാമ്പ്ര: രാഷ്ട്രീയ കവികളെന്ന് അറിയപ്പെടുന്നവരില്‍ പലരും വിമര്‍ശനങ്ങള്‍ക്കൊപ്പം ആത്മവിമര്‍ശനം നടത്താത്തവരായി മാറുമ്പോള്‍ ടി.പി. രാജീവന്‍ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ തന്നെ ആത്മവിമര്‍ശകന്‍ കൂടിയായിരുന്നുവെന്ന് കവി കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.
ടി.പി. രാജീവന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച 'പുറപ്പെട്ടുപോയ വാക്ക്- ടി.പി.രാജീവന്‍ എഴുത്തും ജീവിതവും' അനുസ്മരണ പരിപാടിയിലെ സമാപന സെഷനില്‍ എഴുത്തിന്റെ സമരകാലം വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രശാന്ത് പാലേരി അധ്യക്ഷനായി. സങ്കീര്‍ണ്ണ ബിംബങ്ങളുടെ കവിതാവിഷ്‌കാരം വിഷയത്തില്‍ നിരൂപകന്‍ കെ.വി. സജയ്, കവിതക്കുണ്ടോ അതിര്‍വരമ്പുകള്‍ വിഷയത്തില്‍ കവയിത്രി ഷീജ വക്കം, മലയാളത്തിന് പുറത്തെ ടി.പി.രാജീവനെ പറ്റി മുസഫര്‍ അഹമ്മദ്, കവിത തുറന്നിടുന്ന വാതിലുകള്‍ വിഷയത്തില്‍ കവി വീരാന്‍കുട്ടി, മഹേഷ് മംഗലാട്ട്, നോവലിസ്റ്റിന്റെ ചരിത്രാന്വേഷണം വിഷയത്തില്‍ രാജേന്ദ്രന്‍ എടത്തുംകര, സി.ജെ. ജോര്‍ജ്ജ് എന്നിവര്‍ സാഹിത്യ സംവാദങ്ങളില്‍ സംസാരിച്ചു.
മോഹനന്‍ ചേനോളി, വി. ബാബുരാജ്, സി.കെ. മനോജ്, ശ്രീജിഷ് ചെമ്മരന്‍, വി.കെ. ബാബു തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായി. ആലപ്പുഴ മരുതം തിയ്യേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച 'ഭക്ത ക്രിയ' നാടകവം അരങ്ങേറി.
TP Rajeev is a poet who does not forget self-criticism; Kalpatta Narayan