വെള്ളിയൂര്‍ : കലോത്സവത്തിലെ അതിഥികള്‍ക്ക് ഊണിന് പായസത്തിനൊപ്പം മധുരമൂറും ഗാനവും വിളമ്പി കലോത്സവ നഗരിയിലെ ഊട്ടുപുര. ഉപജില്ല കലോത്സവത്തില്‍ വിരുന്നെത്തിയ കലാകാരന്‍മാര്‍ക്കും അധ്യാപകര്‍ക്കും രക്ഷിധാക്കള്‍ക്കും ഭക്ഷണത്തോടൊപ്പം ഗാനമൊരുക്കിയിരിക്കുകയാണ് ഊട്ടുപര സംഘാടകര്‍.
വെള്ളിയൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപം ആറു കൗണ്ടറുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, സുബ്രഹ്‌മണ്യ ക്ഷേത്ര കമ്മിറ്റി മാതൃസമിതി അംഗങ്ങള്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി എംപിടിഎ അംഗങ്ങള്‍ തുടങ്ങിയവരാണ് ഊട്ടുപുരയില്‍ തയ്യാറാക്കിയ ഭക്ഷണം വിളമ്പുന്നത്. പ്രസിദ്ധ പാചക കലാകാരനായ വിനോദ് ചെറുവണ്ണൂരിന്റെ നേതൃത്വത്തിലുള്ള പാചകക്കാരാണ് രുചിയൂറും ഭക്ഷണം പാചകം ചെയ്തത്. രുചിച്ച നാവുകള്‍ നല്ല വാക്കുകള്‍ മാത്രം പറഞ്ഞതാണ് ഭക്ഷണത്തിന്റെ രുചി. സ്‌ക്കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഊട്ടുപുരയില്‍ ആറായിരത്തില്‍പരം ആളുകള്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്.
രുചി ഭേദങ്ങളുടെ പൊലിമ നിറഞ്ഞ ഭക്ഷണ പന്തലില്‍ പായസത്തോടൊപ്പം തേനൂറും ഗാനങ്ങളുമായി എത്തിയത് ദേശത്തിന്റെ ഗായകരായിരുന്നു. ഭക്ഷണ പന്തലില്‍ ഒരുക്കിയ ചെറുവേദിയില്‍ അധ്യാപകാരായ നസീര്‍ നൊച്ചാടും വി.എം അഷറഫും അതിഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ടിരുന്നു. നാട്ടിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ ഗായകരെ വേദിയിലേക്ക് ക്ഷണിച്ചതും ഇവര്‍. ഇത് കാലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് ഇരട്ടിമധുരംപകര്‍ന്നു.
Oottupura in Kalolsavam Nagari serves madhuramoor and song along with payasam