പേരാമ്പ്ര: 70 ലക്ഷത്തോളം രൂപ മുതല്‍ മുടക്കി 105 ഗുണഭോക്താക്കള്‍ക്കു കുടിവെള്ളം ലഭ്യമാവേണ്ട മരുതേരിക്കുന്ന് കുടിവെള്ള പദ്ധതി പ്രവര്‍ത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് പത്താം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.പൊയില്‍ ശശിധരന്‍ അദ്ധ്യക്ഷനായിരുന്നു. ഒരു വര്‍ഷം മുന്‍പ് പേരാമ്പ്ര എം എൽ എ യാണ്. പദ്ധതി ഉദ്ഘാടനം ചെയ്തത്. കിണറിന്റെ വെള്ളത്തിക്കെഗുണമേല്‍ മപരിശോധിങ്കുന്നതിന് ആവശ്യമായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാക്കത്തതാണ് കുടിവെള്ളം ഉപയോഗശൂന്യമായി കിടക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് മരുതേരി. ഒരു ദിവസം പോലും ഈ പദ്ധതിയില്‍ നിന്ന് വെള്ളം ഉപയോഗിക്കുവാന്‍ സാധിച്ചിട്ടില്ല' ലക്ഷങ്ങള്‍ സാധാരണക്കാരില്‍ നിന്നു സംഭാവനയായി സ്വീകരിച്ചാണ് പദ്ധതിക്കാവശ്യമായ കിണറും ടാങ്കും നിര്‍മിച്ചത്.
അതു കൊണ്ടു അടിയന്തരമായി പദ്ധതി പ്രവര്‍ത്തന യോഗ്യമാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.പി.എസ്.സുനില്‍ കുമാര്‍, കെ.സി.രവീന്ദ്ര'ന്‍, പി.എം.പ്രകാശന്‍ രമേഷ് മംത്തില്‍, കെ. വമ്പന്‍ വിജയന്‍, പി. മായന്‍കുട്ടി, രേഷ്മ പൊയില്‍, കെ.മൊയ്തി, സലാം തമ്പിത്തൂര്, ടി.എം. രമേശന്‍, അനന്തു, മുച്ചിലോട്ട് മൊയ്തു, വി.പി. ഷിബു, ഗീത മരുതേരി കുന്നുമ്മല്‍, സാജിത സംസാരിച്ചു.
The Congress committee staged a dharna at the Perambra grama panchayat office.