വെള്ളിയൂര്‍: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിലെ വേദി ഒന്നില്‍ നടന്ന യുപി വിഭാഗം നാടോടി നൃത്തങ്ങള്‍ കണ്ട് ക്ഷീണിച്ച് പെരിവെയിലത്ത് ഇറങ്ങിയ വയോധികയായ അമ്മക്ക് ഭക്ഷണമെത്തിച്ചു നല്‍കി ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍. പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മൈതാനത്ത് പൊരിവെയിലായിരുന്നു.
നട്ടുച്ച നേരത്ത് ക്ഷീണിതയായ വയോധിക സമീപത്തെ കെട്ടിടത്തിലേക്ക് കയറി. അവര്‍ കയറി ചെന്നെത്തിയത് കലോത്സവത്തിനൊരുക്കിയ മീഡിയാ റൂമിലായിരുന്നു. അവിടെ ഉണ്ടായിരുന്ന ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തകര്‍ അമ്മയെ കണ്ട് അടുത്തെത്തി കുശലങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് വിശക്കുന്നതായറിഞ്ഞു. കുറച്ചകലെയുള്ള ഊട്ടുപുരയില്‍ എത്തപ്പെടാനുള്ള പ്രയാസം മനസിലാക്കി പ്രവര്‍ത്തകര്‍ ഊട്ടുപുരയില്‍ പോയി അമ്മക്കുള്ള ഭക്ഷണം വാങ്ങി മീഡിയാ റൂമിലെത്തുകയും അമ്മക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. സ്വന്തം മുത്തശ്ശി ഭക്ഷണം കഴിക്കുന്നത് പോലെ കൗതുകത്തോടെ നോക്കി നില്‍ക്കുകയും ഭക്ഷണം കഴിച്ച അവരെ കൈ കഴുകുന്നതിലും മറ്റും സഹായിക്കുകയും ചെയ്തു.
പിന്നീട് ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയും വേദി ഒന്നിന് മുന്നിലൊരുക്കിയ കസേരയില്‍ കൊണ്ടുപോയി ഇരുത്തുകയും ചെയ്തു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് രണ്ടാം ബാച്ചിലെ അംഗങ്ങളായ ആയിഷ അസീം ഫെല്ല, ഹാദിയ ഫാത്തിമ എന്നിവരാണ് മാതൃകയായത്. ഇന്നത്തെ തലമുറയില്‍ വളരെ വിരളമായി കണ്ടുവരുന്ന ഇത്തരം നന്മകള്‍ പ്രോത്സാഹനമര്‍ഹിക്കുന്നു.
A hungry mother feeds her stomach Members of Little Kites who gave