പേരാമ്പ്ര : ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും സൗഹൃദ ക്ലബും സംയുക്തമായി പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസുമായി സഹകരിച്ചു കൊണ്ട് അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ റഫീക്ക് കാവില്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. അപകടം നടന്നാല്‍ എങ്ങനെ നേരിടണമെന്നും പ്രഥമ ശുശ്രൂഷ എങ്ങനെയെല്ലാം നടത്താമെന്നും, അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നും വിശദീകരിച്ച ക്ലാസ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കി.
അശ്രദ്ധ കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തു. പാചകവാതക സിലിണ്ടറകളുടെ അപകട സാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ച ക്ലാസ്സില്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും പരിശീലിപ്പിച്ചു. പ്രിന്‍സിപ്പല്‍. എന്‍സജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എസ് എസ് ലീഡര്‍ മാനസ സ്വാഗതം പറഞ്ഞു. നിയാമിര്‍ഷ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.
A safety awareness class was conducted