വെളളിയൂര്‍: പേരാമ്പ്ര ഉപജില്ല കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 11വേദികളിലാണ് കലാപ്രതിഭകള്‍ മത്സരിക്കുന്നത്.
കലോത്സവത്തിന്റെ ഔപരാചിത ഉദ്ഘാടനം പേരാമ്പ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വേദിയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ട വ്യക്തികള്‍ക്ക് റിസപ്ഷന്‍ കമ്മറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രിന്റ് നല്‍കി കൊണ്ടാണ് അതിഥികളെ സ്വീകരിച്ചത്.
നാനാത്വത്തില്‍ ഏകത്വo ഉയര്‍ത്തി പിടിക്കുന്ന ഭരണഘടന നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തിലെ പ്രകാശഗോപുരമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും 'പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനയെക്കുറിച്ചുള്ള അവബോധം സ്യഷ്ടിക്കുന്നതില്‍ ഈ ഉപജില്ലാ കലോല്‍സവം വലിയ മാതൃകയാണെന്ന് ടി.പി ചൂണ്ടിക്കാട്ടി.പ്രസ്തുത ചടങ്ങില്‍ വെച്ച് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ പത്തുമ്മ , ഗ്രാമ പഞ്ചായത്തംഗം കെ.മധുകൃഷ്ണന്‍ ലത്തീഫ് വെള്ളിലോട്ട്, ആര്‍.കെ മുനീര്‍, എ.വി അബ്ദുള്ള, കെ.പി റസാഖ്, വി.പി നിത, പ്രഭാ ശങ്കര്‍, ആബിദ പുതുശ്ശേരി, ബിജു മാത്യൂ, എം.ബിന്ദു, മുഹമ്മദ് ഇഷാന്‍ ഫാദില്‍, കെ.വി പ്രമോദ്, എടവന സുരേന്ദ്രന്‍, പി.എം പ്രകാശന്‍, കെ.പി ആലിക്കുട്ടി, സോമന്‍ ചേനോളി, ലത്തീഫ് വെള്ളിലോട്ട്, കെ. കുഞ്ഞിരാമനുണ്ണി, പി.പി മുഹമ്മദ്, എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.സമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Curtains Raised For Perambra Sub-District Kalolsavam