ചെമ്പ്ര: വീടിനോട് ചേര്‍ന്ന റബര്‍ പുകപ്പുരക്ക് അഗ്‌നിബാധ. വീടിന് സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാ സേനയും നാട്ടുകാരും.ചെമ്പ്ര മുക്കള്ളിന് സമീപം ചാരുപറമ്പില്‍ അനീഷിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച റബര്‍ പുകപ്പുരയ്ക്ക് രാത്രി 9.30 നോടടുത്ത് തീ പടര്‍ന്നത്. ചൂടിനായിട്ട തീയാണ് റബര്‍ഷീറ്റുകളിലേക്ക് പടര്‍ന്നത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് സഥലത്തെത്തി തീയണച്ചു.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലും വീട്ടിലേക്ക് തീ പടരുന്നത് തടയാന്‍ സഹായകമായി. ഉണക്കാനിട്ട ഉദ്ദേശം 200 ഷീറ്റുകളും , ഒട്ടുപാലും,കെട്ടിടത്തിന്റെ മേല്‍ക്കൂരയും അഗ്‌നിക്കിരയായി. അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി ആര്‍ സോജു,പി കെ സിജീഷ്,പി ആര്‍ സത്യനാഥ്,ഹൃദിന്‍, എം ജയേഷ്,വി വിനീത്, ഹോംഗാര്‍ഡ് എ സി അജീഷ് പി മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Rubber smokestack adjacent to house caught fire at chembra