വെള്ളിയൂര്‍: നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലകലോത്സവം ഇന്ന് മൂന്നാം ദിവസം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ മത്സരങ്ങളില്‍ ആതിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ഗപ്രതിഭ മാറ്റുരച്ചു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലും പരിസരങ്ങളിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വേദികളുടെയും ഓരോ വേദികളില്‍ നടക്കുന്ന മത്സരങ്ങളുടെയും വിശദ വിവരങ്ങള്‍ അറിയാം.
വേദി 1 ഹിന്ദോളം നൊച്ചാട് ഹയര്‍ സെക്കണ്ടറി ഗ്രൗണ്ട്. വട്ടപ്പാട്ട് (ഹൈസ്‌കൂള്‍ ബോയ്സ്, ഹയര്‍ സെക്കണ്ടറി ബോയ്സ്), ഒപ്പന (യുപി, ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്), കോല്‍ക്കളി ( ഹൈസ്‌ക്കൂള്‍ ബോയ്സ്, ഹയര്‍ സെക്കണ്ടറി ബോയ്സ്), ദഫ്മുട്ട് (ഹൈസ്‌കൂള്‍ ബോയ്സ്, ഹയര്‍ സെക്കണ്ടറി ബോയ്സ്), അറബനമുട്ട് (ഹൈസ്‌കൂള്‍ ബോയ്സ്, ഹയര്‍ സെക്കണ്ടറി ബോയ്സ്),
വേദി 2 മോഹനം വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ഗ്രൗണ്ട്. നാടോടി നൃത്തം (എല്‍പി), സംഘനൃത്തം (എല്‍പി), തിരുവാതിരക്കളി (യുപി, ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്).
വേദി 3 ഭൈരവി മിനര്‍വ കോളെജിന് സമീപം. ചെണ്ടമേളം (ഹൈസ്‌കൂള്‍), ഓട്ടന്‍ തുള്ളല്‍ (യുപി, ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്), ചാക്യാര്‍കൂത്ത് (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി), നങ്ങ്യാര്‍കൂത്ത് (ഹൈസ്‌കൂള്‍), മാര്‍ഗംകളി (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി), ഇരുളനൃത്തം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി), പണിയനൃത്തം (ഹൈസ്‌ക്കൂള്‍), ചവിട്ട് നാടകം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി), യക്ഷഗാനം (ഹൈസ്‌ക്കൂള്‍), പരിചമുട്ട് (ഹൈസ്‌ക്കൂള്‍ ബോയ്സ്), മലപുലയാട്ടം (ഹൈസ്‌ക്കൂള്‍).
വേദി 4 ഹംസധ്വനി മിനര്‍വ കോളെജിന് എതിര്‍വശം. ഭരതനാട്യം വേദി 4 ഹംസധ്വനി മിനര്‍വ കോളെജിന് എതിര്‍വശം. (ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ബേയ്സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്),മോഹിനിയാട്ടം (യുപി ഗേള്‍സ്, ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്), കുച്ചുപ്പുടി (യുപി).
വേദി 5 ശ്രീരഞ്ജിനി പള്ളിക്ക് സമീപം. മാപ്പിളപ്പാട്ട് (എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ ബോയ്സ്, ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ബോയ്സ്, ഗേള്‍സ്)
വേദി 6 ജഗന്‍ മോഹിനി ഹയര്‍ സെക്കണ്ടറി ഹാള്‍. ശാസ്ത്രീയ സംഗീതം (എല്‍പി. യുപി, ഹൈസ്‌ക്കൂള്‍ ബോയ്സ്, ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ബോയ്സ്, ഗേള്‍സ്), കഥകളി സംഗീതം (ഹയര്‍ സെക്കന്‍ഡറി ബോയ്സ്, ഗേള്‍സ്), സംഘഗാനം (എല്‍പി).
വേദി 7 ശ്രീരാഗം എച്ച് എസ് ഹാള്‍ കഥാകഥനം (എല്‍പി), അഭിനയഗാനം മലയാളം(എല്‍പി), അഭിനയഗാനം ഇംഗ്ലീഷ് (എല്‍പി).
വേദി 8 കാംബോളി എയുപി സ്‌കൂള്‍ ഹാള്‍ താഴെ. വന്ദേമാതരം സംസ്‌കൃതം (യുപി, ഹൈസ്‌കൂള്‍), സംഘഗാനം സംസ്‌കൃതം (യുപി, ഹൈസ്‌കൂള്‍), അഷ്ടപദി സംസ്‌കൃതം (ഹൈസ്‌കൂള്‍ ബോയ്സ്, ഗേള്‍സ്), പാഠകം സംസ്‌കൃതം (ഹൈസ്‌കൂള്‍ ബോയ്സ്, ഗേള്‍സ്).
വേദി 9 സിന്ധു ഭൈരവി എയുപി സ്‌കൂള്‍ ഹാള്‍ മുകളില്‍. പദ്യം ചൊല്ലല്‍ സംസ്‌കൃതം (യുപി ബോയ്സ്, ഗേള്‍സ്), കൂടിയാട്ടം സംസ്‌കൃതം (യുപി, ഹൈസ്‌കൂള്‍), കൂടിയാട്ടം (ഹയര്‍ സെക്കന്‍ഡറി ബോയ്സ്).
വേദി 10 മല്‍ഹാര്‍ മദ്രസ ഗ്രൗണ്ട്. കഥാപ്രസംഗം അറബിക് (ഹൈസ്‌ക്കൂള്‍), മോണോആക്ട് അറബിക് (യുപി, ഹൈസ്‌ക്കൂള്‍), പദ്യംചൊല്ലല്‍ അറബിക് (ഹൈസ്‌ക്കൂള്‍ ബോയ്സ്, ഗേള്‍സ്), അറബിഗാനം (ഹൈസ്‌ക്കൂള്‍ ബോയ്സ്, ഗേള്‍സ്), സംഭാഷണം അറബിക് (യുപി), നാടകം അറബിക് (ഹൈസ്‌ക്കൂള്‍).
വേദി 11 അമൃതവര്‍ഷിണി മദ്രസഹാള്‍. പദ്യംചൊല്ലല്‍ അറബിക് (യുപി), കഥപറയല്‍ അറബിക് (യുപി), പ്രസംഗം അറബിക് (യുപി, ഹൈസ്‌ക്കൂള്‍), സംഭാഷണം അറബിക് (ഹൈസ്‌ക്കൂള്‍), പ്രസംഗം അറബിക് (ഹയര്‍സെക്കണ്ടറി)
Perambra Upazila Kalotsava venue today