പേരാമ്പ്ര: ജിയുപി സ്‌കൂള്‍ അവതരിപ്പിച്ച നാടകം കൊക്കോ കൊക്കക്കോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹേഷ് ചെക്കോട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചു. യുപി വിഭാഗം നാടക മത്സരത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. നല്ല നടന്‍ - കാര്‍ത്തിക്ക് കൃഷ്ണ ആര്‍ , നടി ആത്മിക എസ് , ഹാസ്യനടന്‍ ജഹ താര എന്നിവരെ തിരഞ്ഞെടുത്തു. നാടകത്തില്‍ ഇവരെ കൂടാതെ തേജാ ബാല, അര്‍പ്പിത, ദേവേന്ദു പ്രമോദ്, ദര്‍ശിഖ്, റോഷന്‍ പ്രമോദ്, ഐഷാ റോസ് കല്യാണി, റിഷിത്ത്, എന്നിവരാണ് അഭിനയിച്ചത്.
കാണികള്‍ തിങ്ങിനിറഞ്ഞ സദസില്‍ മൂന്ന് നാടകങ്ങളാണ് അരങ്ങേറിയത്. കടമ്മനിട്ടയുടെ കോഴി എന്നകവിതയിലെ സാരാംശം ഉള്‍കൊണ്ട് കൊണ്ടാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്.
ഏകാധിപധികള്‍ അവരുടെ അധികാരം നിലനിര്‍ത്താന്‍ ജനങ്ങളെ എന്നും തമ്മിലടിപ്പിക്കുന്നു. എന്നാല്‍ ഒരിക്കല്‍ ജനങ്ങള്‍ ഒന്നിക്കുമ്പോള്‍ രാജാവ് പരാജയപ്പെടുകയും പരാജയത്തിലൂടെ എന്താണ് ജനാധിപത്യമെന്ന് കുട്ടികള്‍ തിരിച്ചറിയുകയും ചെയ്യുന്നു. ഇത്പഴയ കലാരൂപമായ വില്ലടിച്ചന്‍ പാട്ടിലൂടെ വേദിയില്‍ അവതരിപ്പിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്.
Perambra GUP School bagged the first position in the drama stage