പേരാമ്പ്ര: കൈരളി വൊക്കേഷന്‍ ട്രെയിനിങ് കോളേജിലെ പാരാമെഡിക്കല്‍ വിഭാഗവും പുതിയതായി രൂപവല്‍ക്കരിച്ച സ്റ്റുഡന്റ് പാലിയേറ്റീവ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ തികച്ചും സൗജന്യമായി ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയം, ബിപി, ഷുഗര്‍, ഹൈറ്റ്, വെയ്റ്റ് എന്നിവ നോക്കാനുള്ള സജ്ജീകരണള്‍ ഒരുക്കിയിരിക്കുന്നു.
സ്‌കൂളിന്റെ പ്രധാന കവാടത്തിന്റെ വലതുവശത്തുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണ് ഇവവുടെ സ്ഥാനം. കലോല്‍സവത്തിന്റെ തുടക്കം മുതല്‍ അവസാനം വരേയും ഇവരുടെ സേവനം ലഭ്യമാണ്.
കൂടാതെ എന്താണ് പാലിയേറ്റീവ് എന്നുള്ളതിനെ കുറിച്ച് ചെറിയ രീതിയില്‍ എങ്കിലും മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്. ഈ പരിപാടിയില്‍ കൈരളിയിലെ സ്റ്റുഡന്റ് പ്രതിനിധികളായ, പി സുഹാന, ഇ നജ ഫാത്തീമ, പി.പി മുബീന, പി ഹിബ, കെ. ഹസീന, പി. നഹന, കെ.കെ. നുര്‍ബിന, വി.കെ. ഫിദ എന്നിവര്‍ പങ്കെടുത്തു. കൈരളി വിടിസിയുടെ ഡയറക്ടര്‍ സുനിത പരിപാടിക്ക് നേതൃത്വം നല്‍കി.
We are there with care under the Elanji tree